പയ്യാമ്പലം: കണ്ണൂര്‍ നഗരത്തിലെ പയ്യാമ്പത്ത് യുവാവിന്റെ രണ്ടാഴ്ച്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
കണ്ണൂര്‍ കോര്‍പറേഷനിലെ പയ്യാമ്പലത്തെ ബര്‍ണശേരിയിലെ പഴയ ആള്‍താമസമില്ലാത്ത ക്വാര്‍ട്ടേഴ്‌സില്‍ നിന്നും യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച്ചത്തെ പഴക്കമുളളതായി കരുതുന്ന മൃതദേഹമാണ് ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ കണ്ടെത്തിയത്. പയ്യന്നൂര്‍ രാമന്തളി സ്വദേശി അരുണ്‍ ബാബു(37)വാണ് മരിച്ചതെന്ന് ്കണ്ണൂര്‍ ടൗണ്‍ പൊലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
മൃതദേഹത്തിന് സമീപത്തു നിന്നും കണ്ടെത്തിയ ബാഗില്‍ നിന്നും കണ്ടെത്തിയ തിരിച്ചറിയല്‍ കാര്‍ഡു കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നും കണ്ടെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസ് ബന്ധുക്കളെ വിവരമറിയിക്കുകയും അരുണ്‍ ബാബുവിന്റെ സഹോദരന്‍ മൃതദേഹം തിരിച്ചറിയുകയുമായിരുന്നു. കണ്ണൂര്‍ ബര്‍ണശേരിയിലെ സെന്റ് മൈക്കിള്‍ സ് സ്‌കൂളിന് സമീപത്തെ ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്‌സ് മുറിയിലെ വരാന്തയിലെ ഡോറിനോട് ചേര്‍ന്ന നിലയിലാണ് അരുണ്‍ ബാബു വിനെ ബുധനാഴ്ച്ച ഉച്ചയോടെ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച്ചത്തെ പഴക്കം കാരണം മൃതദേഹത്തില്‍ നിന്നും എല്ലിന്‍ കഷ്ണങ്ങള്‍ താഴെ വീണ നിലയിലാണ് തെരുവുനായ്ക്കള്‍ കടിച്ചു വലിച്ചതാണോയെന്ന സംശയം പൊലിസിനുണ്ട്. രണ്ടാഴ്ച്ച മുന്‍പ് രാമന്തളിയിലെ വീട്ടില്‍ നിന്നും ശബരിമലയ്ക്കു പോകാനായാണ് അരുണ്‍ ബാബു വീട്ടില്‍ നിന്നിറങ്ങിയത്. ഇയാളുടെ ബാഗില്‍ എന്നും തലശേരിയില്‍ നിന്നെടുത്ത ട്രെയിന്‍ ടിക്കറ്റും കണ്ടെത്തിയിട്ടു ണ്ട്. മരണത്തില്‍ ദുരുഹതയുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്. മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി കണ്ണൂര്‍ ടൗണ്‍ എസ്.ഐ നസീബ്, എ.എസ്.ഐ അജയകുമാര്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് നടത്തി. പൊതുവെ കണ്ണൂര്‍ നഗരത്തിലെ ആളൊഴിഞ്ഞ സ്ഥലമാണിത്. മൃതദേഹത്തില്‍ നിന്നും പുറത്തേക്ക് ദുര്‍ഗന്ധം വമിക്കാത്തതും കണ്ടെത്താന്‍ വൈകിയതിന് കാരണമായി പൊലിസ് പറയുന്നു. യുവാവിന്റെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.യുവാവിനെ കാണാതായതായി ബന്ധുക്കള്‍ പയ്യന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. പൊലിസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് കണ്ണൂര്‍ നഗത്തില്‍ മൃതദേഹം കണ്ടെത്തിയത്. കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Post a Comment