ഫോര്‍വേഡ് ചെയ്ത ലഭിക്കുന്ന ഓഡിയോ സന്ദേശങ്ങളുടെ വേഗത കൂട്ടാന്‍ സാധിക്കുന്ന പുതിയ സവിശേഷതയുമായി വാട്സ്ആപ്പ് എത്തുന്നതായി വാബീറ്റ ഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്തു. ഉപയോക്താവ് അയക്കുന്ന ഓഡിയോ സന്ദേശങ്ങളുടെ വേഗതകൂട്ടാനുള്ള സവിശേഷത കമ്പനി നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു.
എന്നാൽ ഒരാൾ മറ്റൊരു ഉപയോക്താവിന് ഒരു ഓഡിയോ സന്ദേശം ഫോർവേഡ് ചെയ്യുമ്പോൾ അല്ലെങ്കിൽ ഫോർവേഡ് ചെയ്ത ഓഡിയോ സന്ദേശം ലഭിക്കുമ്പോൾ, അവർക്ക് വേഗത നിയന്ത്രിക്കാനുള്ള സംവിധാനം ലഭ്യമായിരുന്നില്ല. ഉടന്‍ തന്നെ ഇത് ലഭ്യമാകുമെന്നാണ് ലഭിക്കുന്ന വിവരം.
വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത ആന്‍ഡ്രോയിഡ്, ഐഒഎസ് അപ്ഡേറ്റില്‍ പുതിയ സവിശേഷത ലഭ്യമായേക്കും. ഈ ഫീച്ചർ ബീറ്റ ഉപയോക്താക്കൾക്ക് ഇതുവരെ ദൃശ്യമാകില്ലെന്ന് വെബ്‌സൈറ്റ് പറയുന്നു. ഫോർവേഡ് ചെയ്ത ഓഡിയോകളിലും ഫീച്ചര്‍ ലഭ്യമാണെന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.
നിലവില്‍ ഗ്രൂപ്പുകളില്‍ അഡ്മിന്മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ ഫീച്ചറും വാട്സ്ആപ്പ് വികസിപ്പിക്കുന്നുണ്ട്. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു ഗ്രൂപ്പിനുള്ളില്‍ തന്നെ ഗ്രൂപ്പുകള്‍ (കമ്മ്യൂണിറ്റി) ആരംഭിക്കാന്‍ സാധിക്കുമെന്നാണ് സൂചന.
കമ്മ്യൂണിറ്റി ഇന്‍വൈറ്റ് ലിങ്ക് വഴി ഉപയോക്താക്കളെ ക്ഷണിക്കാനുള്ള അധികാരം ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് മാത്രമായിരിക്കും. പിന്നീട് മറ്റ് ഗ്രൂപ്പ് മെമ്പര്‍മാര്‍ക്കും സന്ദേശം അയക്കാം. വാബീറ്റ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ചാറ്റ് എന്‍ഡ് ടു എന്‍ഡ് എൻക്രിപ്റ്റഡ് ആയിരിക്കും.
إرسال تعليق