ശ്രീകണ്ഠപുരം:
വിവാഹസംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു. നടുവിൽ താവുകുന്ന് വളവിൽ തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്.
ഇരിട്ടിയിൽ നിന്ന് കാസർഗോഡേക്ക് വിവാഹ സംഘത്തെയും കൊണ്ട് പോവുകയായിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡരികിലെ താഴ്ചയുള്ള റബർ തോട്ടത്തിലേക്ക് പോവുകയായിരുന്നു.
റബർതോട്ടത്തിലെ കല്ലുകളിൽ അടിതട്ടി നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. നിറയെ യാത്രക്കാരുള്ള ബസാണ് അപകടത്തിൽപെട്ടത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Post a Comment