Join Our Whats App Group

ജൈവവൈവിധ്യ പുരസ്‌കാരം കുറുമാത്തൂര്‍ പഞ്ചായത്ത് ഏറ്റുവാങ്ങി

 


തളിപ്പറമ്പ്

സംസ്ഥാനത്തെ മികച്ച ജൈവവൈവിധ്യ പഞ്ചായത്തിനുള്ള പുരസ്‌കാരം  കുറുമാത്തൂർ ഏറ്റുവാങ്ങി. 2019–-20ൽ പരിസ്ഥിതി സംരക്ഷണത്തിലും ജൈവവൈവിധ്യ മേഖലയിലും നടത്തിയ ഇടപെടലിനാണ്‌ പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് വി എം സീന, വൈസ് പ്രസിഡന്റ് പി രാജീവൻ, സ്ഥിരംസമിതി അംഗം പി ലക്ഷ്മണൻ, മുൻ പ്രസിഡന്റ് ഐ വി നാരായണൻ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ മന്ത്രി എം വി ഗോവിന്ദൻ അധ്യക്ഷനായി. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്‌ പുരസ്‌കാരം.  

 സംസ്ഥാന ജൈവ വൈവിധ്യ ബോർഡാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്‌. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി വിഭാഗത്തിൽ സംസ്ഥാനത്ത് ഒന്നാമതാണ് കുറുമാത്തൂർ. 2002ലെ ജൈവവൈവിധ്യ നിയമം, 2004ലെ കേന്ദ്ര ജൈവവൈവിധ്യ ചട്ടം  എന്നിവ പ്രകാരമുള്ള  പ്രവർത്തനങ്ങൾ നടപ്പാക്കിയതിനാണ്‌ പുരസ്‌കാരം. 

 നേരത്തെ  പ്രസിഡന്റായിരുന്ന ഐ വി നാരായണന്റെ നേതൃത്വത്തിൽ  നിരവധി ജൈവ വൈവിധ്യ പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. പഞ്ചായത്തിലെ ആറിടത്തായി അഞ്ചേക്കറിൽ പച്ചത്തുരുത്ത് തീർത്തു. കണ്ടൽക്കാട് സംരക്ഷണത്തിനായി നീർത്തടാധിഷ്ഠിത പദ്ധതി നടപ്പാക്കി. 18 കിലോമിറ്റർ ദൈർഘ്യമുളള കാലിക്കടവ് -കരിമ്പം -പാറാട് പുഴയെ ഹരിതതീരം പദ്ധതിയിലൂടെ ശുചീകരിച്ചു. കോട്ടപ്പുറത്ത് കരയിടിച്ചിൽ തടയാൻ ജനകീയ പങ്കാളിത്തത്തോടെ സംരക്ഷണപദ്ധതി നടപ്പാക്കി. ഔഷധ സസ്യങ്ങളുടെ പരിപാലനത്തിന് ആരുണ്യകം പദ്ധതി ആവിഷ്‌കരിച്ചു. ഉപ്പുവെള്ളം കയറുന്നത് തടയാൻ തടയണ ഒരുക്കി. പലയിടത്തായി ബന്ദാര തടയണകൾ നിർമിച്ചു.


Post a Comment

أحدث أقدم
Join Our Whats App Group