തിരുവനന്തപുരം വിഴിഞ്ഞത്ത് വൃക്ക വില്‍ക്കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിഴിഞ്ഞം സ്വദേശി സാജനാണ് അറസ്റ്റിലായത്. തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ഭാര്യയുടെ പരാതി. മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. ഭര്‍ത്താവ് മദ്യപാനിയാണെന്നും, നാല് തവണ ഇയാള്‍ക്കെതിരെ പരാതി കൊടുത്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ദാരിദ്ര്യവും, മോശം ജീവിത സാഹചര്യങ്ങളും കാരണം ഇവര്‍ ആദ്യം വൃക്ക വില്‍ക്കാന്‍ തയ്യാറായിരുന്നു. ഇതിനായി വേണ്ട പരിശോധനകള്‍ക്കും മറ്റുമായി അടുത്ത ആഴ്ച എറണാകുളത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. വിഴിഞ്ഞം കേന്ദ്രീകരിച്ച് വൃക്ക വില്‍പന സജീവമായി നടക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. വിവരം അറിഞ്ഞതോടെ ജനപ്രതിനിധികള്‍ ഇവരെ കണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി കൊടുക്കുകയായിരുന്നു. ഇതോടെ വീട്ടമ്മ വൃക്ക കൊടുക്കുന്നതില്‍ നിന്ന് പിന്മാറി. ഇതിന് ശേഷമാണ് ഭര്‍ത്താവ് ഇവരെ മര്‍ദ്ദിക്കാന്‍ തുടങ്ങിയത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെട്ടു. വിഴിഞ്ഞത്ത് ഇത്തരം കേസുകള്‍ നിരവധി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുടുംബത്തിന്റെ ദുരവസ്ഥ മുതലെടുത്താണ് വൃക്ക മാഫിയ ഇവരെ സമീപിച്ചത്.
������
ردحذفإرسال تعليق