കൊറോണയുടെ പുതിയ വകദേദം ഒമിക്രോൺ ലോകത്ത് വ്യാപിക്കുന്നു. ഇതുവരെ 16 രാജ്യങ്ങളിലായി 185 പേർക്ക് രോഗം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ മാത്രം 110 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്യൻ രാജ്യങ്ങളിലും ഒമിക്രോൺ വ്യാപിക്കുകയാണ്. വൈറസ് വകഭേദത്തിന് വളരെ വലിയ വ്യാപന ശേഷി ഉണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
പോർച്ചുഗലിൽ ഫുട്‌ബോൾ ക്ലബ്ബിലെ 13 പേർക്കും സ്‌കോട്‌ലൻഡിൽ വിദേശയാത്ര നടത്തിയിട്ടില്ലാത്ത ആറ് പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേലിന് പിന്നാലെ ജപ്പാനും മൊറോക്കോയും വിദേശികളെ വിലക്കി അതിർത്തികൾ അടച്ചു. ഓസ്‌ട്രേലിയ വിമാനവിലന്ന് ഡിസംബർ 15 വരെ നീട്ടി.
ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബോട്‌സ്വാന, കാനഡ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, ജർമ്മനി, ഹോങ്കോംഗ്, ഇസ്രായേൽ, ഇറ്റലി, നെതർലാൻഡ്‌സ്, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, സ്‌പെയിൻ, യുകെ എന്നീ രാജ്യങ്ങളിലാണ് നിലവിൽ രോഗം സ്ഥിരീകരിച്ചത്. അതേസമയം വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് കൂടിയിട്ടുണ്ട്. ഇതുവരെ വാക്‌സിൻ എടുക്കാൻ മടിച്ചു നിന്നവരും രണ്ടാമത്തെ ഡോസിന് ഊഴമെത്തിയവരുമാണ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തുന്നത്.
ഒമൈക്രോൺ വകഭേദം രൂക്ഷമാകുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ഇന്ത്യൻ സർക്കാർ സഹായ വാഗ്ദാനം നൽകിയിട്ടുണ്ട്. ഇന്ത്യൻ നിർമ്മിത വാക്സിനുകൾ നൽകാമെന്നും, പി പി ഇ കിറ്റുകൾ, മരുന്നുകൾ എന്നിവ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം മഹാരാഷ്‌ട്രയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും തിരിച്ചെത്തിയ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ പരിശോധനാ ഫലം ഇന്ന് വരും.
إرسال تعليق