Join Our Whats App Group

ലൈസൻസും ആർ സിയും ഇനി കൈയിൽ കൊണ്ടുനടക്കേണ്ട. ഈ ആപ്പ് കാണിച്ചാൽ മതി. | No more carrying licenses and RCs on hand. Just show this app

 

ലൈസൻസും ആർ സി യും എടുക്കാൻ മറന്നതിന്റെ പേരിൽ ഇനി പെറ്റി അടക്കേണ്ടി വരില്ല. ലൈസൻസ്, ആർസി കാർഡുകൾ ആധികാരിക രേഖയായതിനാൽ അത് കയ്യിൽ കൊണ്ടു നടന്ന് നശിച്ചുപോയാലോ നഷ്ടപ്പെട്ടുപോയാലോ പ്രശ്നമാണ്. 




അതിനൊരു പരിഹാരമാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ എം പരിവാഹൻ ആപ്ലിക്കേഷൻ. നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ എന്നിവയുടെ വിവരങ്ങൾ ഡിജിറ്റൽ രേഖയായി എം പരിവാഹൻ ആപ്പിൽ ലഭ്യമാണ്.

വാഹന പരിശോധനകൾക്കിടയിൽ പോലീസ് അധികാരികൾക്ക് മുന്നിലും സുരക്ഷാ ഉദ്യേഗസ്ഥർക്ക് മുന്നിലും കാണിക്കാവുന്ന ആധികാരിക രേഖയാണ് ഇത്. 2019ലെ പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരം ഇലക്ട്രോണിക് മാതൃകയിലുള്ള രേഖകൾ അംഗീകരിക്കണമെന്ന് കേരള പോലീസിന് നിർദേശമുണ്ട്.


എങ്ങനെയാണ് ആപ്പ് ഉപയോഗിക്കേണ്ടത്


ആപ്പ് ഡൗൺലോഡ് ചെയ്തതിനുശേഷം (ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്), മൊബൈൽ നമ്പർ നൽകി സൈൻ ഇൻ ചെയ്യുക. ഓടിപി നൽകി അക്കൗണ്ട് വെരിഫൈ ചെയ്യുക.

നിങ്ങളുടെ പ്രൊഫൈലിൽ പേരും മറ്റ് വിവരങ്ങളും നൽകുക.

ആപ്പിന്റെ ഡാഷ് ബോർഡിൽ താഴെ ക്രിയേറ്റ് വിർച്വൽ ആർസി, ക്രിയേറ്റ് വിർച്വൽ ഡിഎൽ എന്നീ ഓപ്ഷനുകൾ കാണാം.


ആർസി ബുക്ക് ചേർക്കുന്ന വിധം


ആർസി വിവരങ്ങൾ ആപ്പിൽ ലഭിക്കുന്നതിനായി ക്രിയേറ്റ് വിർച്വൽ ആർസി ബട്ടൻ ക്ലിക്ക് ചെയ്യുക.

മുകളിലെ സെർച്ച് ബാറിൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ നൽകുക.

അപ്പോൾ പ്രസ്തുത നമ്പറിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കാണാം. ഇത് നിങ്ങളുടെ ആപ്പിലെ ഡാഷ്ബോർഡിൽ ചേർക്കുന്നതിനായി ആഡ് റ്റു ഡാഷ് ബോർഡ് എന്ന് ബട്ടൻ അമർത്തുക.

അപ്പോൾ ആർസി വെരിഫൈ ചെയ്യാനുള്ള നിർദേശം വരും.

ഇതിൽ നിങ്ങളുടെ ഷാസി നമ്പർ എഞ്ചിൻ നമ്പർ എന്നിവയുടെ അവസാന നാലക്കങ്ങൾ നൽകുക. ആർസി വിവരങ്ങൾ നിങ്ങളുടെ ഡാഷ് ബോർഡിൽ എത്തിയിട്ടുണ്ടാവും.

ഈ ആർസി എം പരിവാഹൻ ഉപയോഗിക്കുന്ന മറ്റൊരാളുമായി പങ്കുവെക്കാനും സാധിക്കും. അതിനായി ഡാഷ് ബോർഡിൽ ആർസിയ്ക്ക് നേരെയുള്ള ഷെയർ ബട്ടൻ ക്ലിക്ക് ചെയ്ത് ഫോൺ നമ്പർ നൽകിയാൽ മതി.


ഡ്രൈവിങ് ലൈസൻസ് ചേർക്കുന്ന വിധം


അതിനായി ഡാഷ് ബോർഡിൽ താഴെയുള്ള ക്രിയേറ്റ് വിർച്വൽ ഡിഎൽ ബട്ടൻ ക്ലിക്ക് ചെയ്യുക.

തുറന്നുവരുന്ന പേജിൽ മുകളിലുള്ള സെർച്ച് ബാറിൽ നിങ്ങളുടെ ഡ്രൈവിങ് ലൈസൻസ് നമ്പർ നൽകുക.

നിങ്ങൾ നൽകിയ നമ്പറിലെ വിവരങ്ങൾ കാണാം.

അത് ഡാഷ് ബോർഡിലേക്ക് ചേർക്കുന്നതിന് നിങ്ങളുടെ ജനന തീയതി നൽകി വെരിഫൈ ചെയ്യുക.

നിങ്ങളുടെ ചിത്രം സഹിതമുള്ള ലൈസൻസ് വിവരങ്ങൾ ആപ്പിൽ ലഭ്യമാവും.


മുകളിൽ Dashboard എന്ന ബട്ടണിൽ ക്ലിക്ക് ചെയ്താൽ വെർച്വൽ ആർസിയും വെർച്വൽ ഡ്രൈവിങ് ലൈസൻസും കാണാം. അവയിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് തെളിഞ്ഞുവരും. അതിന്‍റെ സ്ക്രീൻ ഷോട്ട് എടുത്ത് വണ്ടിയുടെ ചില്ലിൽ ഓട്ടിച്ചാൽ മതി. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ എടുക്കാം... അല്ലെങ്കിൽ, മൊബൈലിൽ കാണിച്ചാലും മതി.


കേന്ദ്ര ഐടി മന്ത്രാലയം പുറത്തിറക്കിയ ഡിജി ലോക്കർ ആപ്ലിക്കേഷനും ഇതിന് സമാനമാണ്. ആർസിയും, ഡ്രൈവിങ് ലൈസൻസും, ഇൻഷുറൻസ് രേഖകളും ഉൾപ്പടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾ നൽകുന്ന രേഖകൾ ഡിജി ലോക്കറിൽ ലഭ്യമാണ്.


ഒരു മൊബൈലിലെ എംപരിവഹൻ ആപ്പിൽ സ്വന്തം പേരിലോ സ്വന്തം ഉപയോഗത്തിലോ ഉള്ള എത്ര വാഹനങ്ങളും ചേർക്കാവുന്നതാണ്. അതായത് ഭാര്യയുടെ പേരിലുള്ള വാഹനം ഭർത്താവ് ഓടിക്കുമ്പോൾ കാണിക്കുവാൻ അദ്ദേഹത്തിന്‍റെ മൊബൈലിലും വെർച്വൽ ആർസി ചേർക്കാം. അതുപോലെ ഒരേ വാഹനത്തിന്‍റെ അല്ലെങ്കില്‍ ലൈസൻസിന്‍റെ വിവരങ്ങൾ ഒന്നിലധികം മൊബൈലിലും ചേർക്കാം.


 എം പരിവാഹൻ ആപ്പ് ഡൗൺലോഡ് ചെയ്യാൻ


ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക 


ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക


ഡിജിലോക്കർ ഡൗൺലോഡ് ചെയ്യാൻ


ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക


ഐ ഫോൺ ഉപയോഗിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

أحدث أقدم
Join Our Whats App Group