കൊച്ചി:
ആലുവയിലെ നിയമ വിദ്യാർഥിനിയുടെ ആത്മഹത്യയിൽ സി.ഐ സുധീറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് ആലുവ എസ്.പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്ക് നേരെ രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് കണ്ണീർവാതകവും പ്രയോഗിച്ചു. പരിക്കേറ്റ രണ്ട് പ്രവർത്തകരെ ആലുവ ജനറൽ ആശുപത്രിയിലേക്ക് മാറ്റി
പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു. ഇപ്പോള്‍ പ്രദേശത്ത് കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
അതേസമയം സുധീറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ബെന്നി ബെഹ്നാന്‍ എം.പിയുടെയും അന്‍വര്‍ സാദത്ത് എം.എല്‍.എയുടെയും കുത്തിയിരിപ്പ് സമരം തുടരുകയാണ്. ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലാണ് സമരം. ഇന്നലെ രാത്രിയുടെ പ്രതിഷേധം തുടര്‍ന്നിരുന്നു.
Post a Comment