Join Our Whats App Group

സ്കൂൾ പാഠപുസ്തകങ്ങൾ വളരെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാം | Kerala School Books for 1-10 classes | Kerala Syllabus | PDF

 

ഇന്നത്തെ സാഹചര്യത്തിൽ പഠനങ്ങൾ എല്ലാം തന്നെ ഓൺലൈൻ ആയി മാറി കഴിഞ്ഞിരിക്കുകയാണ്.അതിനാൽ തന്നെ പഠന സാമഗ്രികളും,പാഠ പുസ്തകങ്ങളും ഒക്കെ തന്നെ ഒരു പരിധി വരെ ഓണ്ലൈൻ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തരത്തിൽ പുതിയ കാലത്തിലെ വലിയ മാറ്റം ആയി വിലയിരുത്തപ്പെടുന്ന ഒന്നാണ് വിദ്യാർത്ഥികൾക്കുള്ള പാഠ പുസ്തകങ്ങൾ ഓൺലൈൻ ആയി ലഭിക്കുന്നത്.




എന്തെങ്കിലും കാരണത്താൽ പുതിയ അധ്യയന വർഷത്തിൽ പുസ്തകങ്ങൾ ലഭിക്കാതിരിക്കുകയോ അല്ലെങ്കിൽ ലഭിച്ച പുസ്തകങ്ങൾ നഷ്ട്ടപെട്ടു പോകുകയോ ചെയ്താൽ കൂടിയും തീരെ വിഷമിക്കേണ്ട കാര്യമില്ല.കാരണം ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്ക് അവരുടെ പാഠ പുസ്തകങ്ങൾ ഓൺലൈൻ ആയി തന്നെ ലഭിക്കുന്നതാണ്.

പുസ്തകങ്ങൾ ഓൺലൈൻ ആയി ലഭിക്കാൻ ചെയ്യണ കാര്യങ്ങൾ എന്തൊക്കെ ആണ് ഏന് നോക്കാം.കേവലം ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് തന്നെ ലഭ്യമാക്കാൻ സാധിക്കുന്നതാണ്.

Step 1: പുസ്തകങ്ങൾ ലഭിക്കാനായി samagra എന്ന് ഗൂഗിളിൽ സെർച്ച് ചെയ്യുകയോ അല്ലെങ്കിൽ ഏറ്റവും താഴെ ആയി നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നേരിട്ട് പ്രവേശിക്കുകയോ ചെയ്യുക.



Step 2:  തുടർന്ന് ഇത്തരത്തിൽ ഒരു വെബ്‌സൈറ്റ് ഇന്റർഫെയ്‌സ്‌ ആകും ലഭിക്കുക.

Step 3: തുടർന്ന് താഴേക്ക് സ്ക്രോൽ ചെയ്ത textbooks എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക.


Step 4: വിദ്യാർഥി പഠിക്കുന്ന മീഡിയം ഇംഗ്ലീഷ് ആണോ മലയാളം ആണോ മറ്റേതെങ്കിലും മീഡിയം ആണോ എന്നുള്ളത് തിരഞ്ഞെടുത്ത് നൽകുക


Step 5: രണ്ടാമതായി നൽകിയിരിക്കുന്ന Select class എന്ന ഓപ്‌ഷനിൽ നിന്നും വിദ്യാർത്ഥി പഠിക്കുന്ന ക്ലാസ് തിരഞ്ഞെടുക്കുക


Step 6: ഏതു പാഠ്യവിഷയത്തിന്റെ പാഠപുസ്തകം ആണ് ആവശ്യം എന്നുള്ളത് തിരഞ്ഞെടുത്ത് നൽകുക

മേൽപ്പറഞ്ഞ ഓപ്‌ഷനുകൾ തിരഞ്ഞെടുത്ത് നൽകി കഴിയുമ്പോൾ തന്നെ താഴെയായി പി ഡി എഫ് ഫോർമാറ്റിൽ ഉള്ള പുസ്തകൾ ലോഡ് ആയി വരുന്നതാണ്.ഡൗൺലോഡ് ഓപ്‌ഷൻ നൽകിയാൽ പാഠപുസ്തകം ഡൗൺലോഡ് ആകുന്നതാണ്.തുടർന്ന് ഫോണിൽ ഓപ്പൺ ചെയ്തു പഠന ആവശ്യങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ഉപായിയോഗിക്കാവുന്നതാണ്.



സാധിക്കുന്നതാണ്.പാഠ പുസ്തക ഓൺലൈൻ ആയി ലഭിക്കേണ്ട വെബ്സൈറ്റ് ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക.പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യേണ്ട രീതി കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണാം.


Download Text Books

Post a Comment

Previous Post Next Post
Join Our Whats App Group