മംഗളൂരൂ:
രണ്ട് കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകളുമായി മൂന്നുപേർ പൊലീസ് പിടിയിലായി. കണ്ണൂർ സ്വദേശി സുബൈർ, പടീൽ സ്വദേശി ദീപക് കുമാർ, ബജ്‌പെ സ്വദേശി അബ്‌ദുൾ നസീർ എന്നിവരെയാണ് മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്‌തത്. അഡയാറിൽ നിന്നും ലാൽബാഗിലേക്കുള്ള യാത്രയ്‌ക്കിടയിൽ വാഹന പരിശോധനയ്‌ക്കിടെയാണ് ഇവരുടെ പക്കൽ നിന്നും പണം കണ്ടെത്തിയത്.
രണ്ട് ബാഗുകളിലായിട്ടാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ശിവമോഗയിൽ നിന്നും ചിത്രദുർഗയിൽ നിന്നുമാണ് പ്രതികൾ നിരോധിത നോട്ടുകൾ കൊണ്ടുവന്നത്. ഒരു കോടി 92.5 ലക്ഷം രൂപയുടെ അസാധുവാക്കപ്പെട്ട നോട്ടുകളാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. 1000 രൂപയുടെ പത്ത് കെട്ടുകളും 500 രൂപയുടെ 57 കെട്ടുകളുമായിരുന്നു ഉണ്ടായിരുന്നത്. പഴയ നോട്ടുകൾ 50 ശതമാനം മൂല്യത്തിൽ ബാങ്ക് എടുക്കുമെന്ന തരത്തിൽ ആളുകളെ പറഞ്ഞ് പറ്റിച്ചതായും പ്രതികൾ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
إرسال تعليق