ആധാരം എഴുതുന്ന ആളുടെ യോ ഒരു വക്കീലിന്റെയോ സഹായം ഇല്ലാതെ തന്നെ ഒരു വ്യക്തിക്ക് ആധാരം അല്ലെങ്കിൽ വിൽപത്രം എഴുതാൻ സാധിക്കുന്നതാണ്.കൂടാതെ മറ്റാരുടെയെങ്കിലും സഹായത്താലും വിൽപത്രം എഴുതാനായി സാധിക്കുന്നതാണ്. സ്വന്തമായി വിൽപത്രം എഴുതുന്നതിന് കേരള രജിസ്ട്രേഷൻ വെബ്സൈറ്റിൽ നൽകിയിട്ടുള്ള പ്രമാണ മാതൃക ഉപയോഗപ്പെടുത്താവുന്നതാണ്. മിക്ക ആധാരങ്ങളുടെയും മോഡൽ വെബ്സൈറ്റിൽ ലഭ്യമാണ്. ഇങ്ങനെ ചെയ്യുമ്പോൾ ആധാരം എഴുതുന്ന വ്യക്തിയുടെ വയസ്സ്,തൊഴിൽ, ആധാർ കാർഡ് വിവരങ്ങൾ എന്നിവയെല്ലാം നൽകേണ്ടതുണ്ട്. കൂടാതെ ആ വ്യക്തി സ്വബുദ്ധിയിൽ തന്നെയാണ് ആധാരം എഴുതിയിട്ടുള്ളത് എന്ന് തെളിയിക്കുന്ന ഒരു സമ്മതപത്രവും ആവശ്യമാണ്. കൂടാതെ സ്വന്തം ഇഷ്ടപ്രകാരമാണ് വിൽപത്രം എഴുതി വെച്ചിട്ടുള്ളത് എന്ന് പ്രത്യേകം അതിൽ എഴുതിയിട്ടുണ്ടാവണം. സ്വത്തിനെ പറ്റിയുള്ള വിവരണം കൃത്യമായി നൽകണം.
പഴയ ആധാരം നോക്കുകയാണെങ്കിൽ പട്ടികയായി തന്നെ എല്ലാവിധ വിവരങ്ങളും നൽകിയിട്ടുണ്ടാകും. അത് നോക്കി എഴുതാവുന്നതാണ്. ആർക്കെല്ലാമാണ് വിൽപ്പത്രത്തിൽ വസ്തു മാറ്റി വയ്ക്കുന്നത് എന്ന് കൃത്യമായി എഴുതണം.അതിന് പ്രത്യേകിച്ച് കാരണം ഉണ്ടെങ്കിൽ അതും എഴുതാവുന്നതാണ്.വിൽ പത്രത്തിന്റെ അവസാനം പേരെഴുതി ഒപ്പിടണം. ഒരു ആധാരം എഴുതുന്ന ആൾ അല്ലെങ്കിൽ ഒരു വക്കീൽ ആണ് ഇത് ചെയ്യുന്നത് എങ്കിൽ എല്ലാ കാര്യങ്ങളും കൃത്യമായി അവർ തന്നെ പറഞ്ഞു തരുന്നതാണ്. ഹിന്ദു പിന്തുടർച്ചാ അവകാശം അനുസരിച്ച് ഒരു വിൽപ്പത്രം എഴുതുമ്പോൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം പൈതൃകമായി ലഭിക്കുന്ന സ്വത്ത് ആയതുകൊണ്ട് തന്നെ ജനിക്കാനിരിക്കുന്ന കുട്ടിക്ക് പോലും അതിൽ അവകാശം ഉണ്ട് എന്നതാണ്. അതായത് പൈതൃകമായി സ്വത്ത് ലഭിക്കുകയാണെങ്കിൽ ആ കുടുംബത്തിലെ എല്ലാ ജീവിച്ചിരിക്കുന്നവർക്കും സ്വത്തിൽ അവകാശമുണ്ട്.
മരണശേഷം അവയവദാനം നടത്താൻ വേണമെങ്കിൽ വിൽപത്രത്തിൽ എഴുതി വയ്ക്കാവുന്നതാണ്. എന്നാൽ ഒരാളുടെ മരണശേഷം അങ്ങിനെ തന്നെ ചെയ്യണമെന്ന് നിർബന്ധമില്ല. മരണ ശേഷം ശരീരം എന്തു ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അടുത്ത ബന്ധുക്കളാണ്.
ഒരു അവകാശിക്ക് വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിടാൻ സാധിക്കുമോ? നിയമപരമായി അവകാശിക്ക് സാക്ഷിയായി നിൽക്കുന്നതിൽ യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെങ്കിൽ കൂടി പിന്നീട് സ്വത്തിനെ പറ്റി ഏതെങ്കിലും തർക്കം വരുകയാണെങ്കിൽ അത് കോടതിയിലേക്ക് പോകുമ്പോൾ അവകാശി തന്നെയാണ് സാക്ഷി എന്ന് വരുന്നതുകൊണ്ട് വിശ്വാസ്യത നഷ്ടപ്പെടാൻ സാധ്യതയുണ്ട്. വിൽപത്രം തയ്യാറാക്കുന്നതിനു മുൻപായി എല്ലാ വിവരങ്ങളും കൃത്യമായി അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പരിശോധിക്കണം, ഏതെങ്കിലുമൊരു സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചു വെക്കുകയും ഒരാളോടെങ്കിലും അത് പറയുകയും ചെയ്യുന്നത് നല്ലതാണ്. വിൽപത്രം എഴുതിയ വ്യക്തി മരണപ്പെട്ട ശേഷം ഡെത്ത് സർട്ടിഫിക്കറ്റ് കൊണ്ടുവന്നു വിൽപത്രം പുറത്തെടുത്തത് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്. ഇത് വിൽ പത്രത്തിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനു സഹായിക്കും.
വിൽപത്രം നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്? വിൽപത്രം നഷ്ടപ്പെട്ടാൽ അത് റദ്ദ് ആയി എന്ന രീതിയിൽ കരുതാവുന്നതാണ്. വിൽപത്രം രജിസ്റ്റർ ചെയ്താലും ഇല്ലെങ്കിലും ഒരേ രീതിയിൽ തന്നെയാണ് ഉണ്ടാവുക. ഇതിന് ചെയ്യാവുന്ന ഒരു പരിഹാരം വിൽ പത്രത്തിന്റെ അവകാശി ഞാനാണ് എന്ന് തെളിയിക്കുന്ന രീതിയിൽ പരസ്യം ചെയ്യുക എന്നതാണ്. ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ്,ഡെത് സർട്ടിഫിക്കറ്റ് പോലുള്ള രേഖകളും, സബ് രജിസ്ട്രാർ ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള വിൽ പത്രത്തിന്റെ സർട്ടിഫൈഡ് കോപ്പി എന്നിവ നിയമപരമായി തെളിയിക്കുന്നതിന് ആവശ്യമാണ്.
വില്ലേജ് ഓഫീസർ അതിന്റെ സാധുത പരിശോധിച്ച് റവന്യൂ ഡിപ്പാർട്ട്മെന്റിൽ അത് അവകാശിയുടെ പേരിലേക്ക് മാറ്റിനൽകുന്നതിനുള്ള കാര്യങ്ങൾ ചെയ്യുന്നതിനായി ആവശ്യപ്പെടുന്നതാണ്.അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുക മാത്രമാണ് വഴി.ഈ ഒരു ഇൻഫർമേഷൻ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യുക .
Post a Comment