ഇടയ്ക്കിടെ ചര്‍മ്മം ചൊറിയുന്നതിനെ സാധാരണ അവസ്ഥയായിട്ടാണ് നാം എപ്പോഴും കാണാറുള്ളത്. പക്ഷെ, അനിയന്ത്രിതമായുള്ള വിട്ടുമാറാത്ത ചൊറിച്ചില്‍ അല്‍പം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്.
നീണ്ടുനില്‍ക്കുന്ന ചൊറിച്ചില്‍ എപ്പോഴും ചര്‍മ്മത്തിന്റെ പ്രശ്നമായി മാത്രം കാണാതിരിക്കുക. ചിലപ്പോള്‍ അത് മറ്റ് പല ഗുരുതര രോഗത്തിന്റെയും ലക്ഷണങ്ങളുമാകാം. ഈ ചൊറിച്ചില്‍ അപകടകാരിയായേക്കാം.
സാധാരണയായി ഞരമ്പുകള്‍, വൃക്കകള്‍, തൈറോയ്ഡ് അല്ലെങ്കില്‍ കരള്‍ എന്നിവയുമായുള്ള പ്രശ്നങ്ങള്‍ ചൊറിച്ചിലിന് കാരണമാകുന്നു.
രോഗാവസ്ഥ അനുസരിച്ച് ഒരു വ്യക്തിക്ക് അവരുടെ ശരീരത്തിലുടനീളം അല്ലെങ്കില്‍ ഒരു പ്രത്യേക പ്രദേശത്ത് ചൊറിച്ചില്‍ അനുഭവപ്പെടാം. അതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കുന്നത് വളരെ അത്യാവശ്യമാണ്.
Post a Comment