ജീവിത ശൈലി
ഇന്നത്തെ കാലത്ത് കൂടുതൽ പേരും തങ്ങളുടെ ശരീരഭാരം വർദ്ധിയ്ക്കുന്നതിനെ കുറിച്ച് ആശങ്കാകുലരാണ്. ഇന്നത്തെ യുവാക്കൾ അവരുടെ ശരീരം ഫിറ്റാക്കി നിലനിർത്താനുള്ള കഠിനശ്രമങ്ങൾ തുടരുന്നുണ്ടെങ്കിലും മാറുന്ന ജീവിത ശൈലി അവരെ അതിൽ പരാജയപ്പെടുത്തുകയാണ് പലപ്പോഴും ചെയ്യുന്നത്. ഭക്ഷണത്തിൽ കൃത്യത പാലിക്കാതിരിക്കലും, ഫാസ്റ്റ് ഫുഡിനേയും അമിതമായി ആശ്രയിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ അവരുടെ ശരീരത്തിൽ വ്യക്തമായി കാണാൻ കഴിയും.
എന്നാൽ ഇനി വിഷമിയ്ക്കണ്ട, ചില കാര്യങ്ങൾ ജീവിതത്തിൽ കൃത്യമായി പാലിച്ചാൽ വയറു ചാടലും, തടി അനിയന്ത്രിതമായി വർദ്ധിയ്ക്കുന്നതും തടയാൻ കഴിയും.
1. പുതിന
പുതിന ചട്നി ഉണ്ടാക്കി ദിവസവും ചപ്പാത്തിയ്ക്കൊപ്പം കഴിയ്ക്കുക. കൂടാതെ പുതിന ഇല ഇട്ട ചായ കുടിയ്ക്കുന്നതും തടി കുറയാൻ സഹായിക്കും.
പുതിന ഇല ചെറുതായി നുറുക്കി അരച്ച് കുഴമ്പ് രൂപത്തിലാക്കി ദിവസവും മോരിനൊപ്പം ചേർത്ത് കുടിയ്ക്കുക. കുറച്ച് ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് ഭാരം കുറഞ്ഞതായി തോന്നിത്തുടങ്ങും. നിങ്ങളൂടെ പുറത്ത് ചാടിയ വയറും ഉള്ളിലേയ്ക്ക് വലിയുന്നതായും കാണാം.
2. ക്യാരറ്റ്
ഭക്ഷണം കഴിയ്ക്കുന്നതിനും കുറച്ച് സമയം മുൻപ് ക്യാരറ്റ് കഴിയ്ക്കുക. ക്യാരറ്റ് ജ്യൂസും വണ്ണം കുറയാൻ സഹായിക്കും. സ്വന്തം വീട്ടിൽ തന്നെ ചെയ്യാവുന്ന ഈ എളുപ്പമാർഗ്ഗം ഗവേഷകർ പോലും സമ്മതിക്കുന്നതാണ്.
3. പെരും ജീരകം
അരസ്പൂൺ പെരും ജീരകം ഒരു കപ്പ് വെള്ളത്തിൽ തിളപ്പിച്ച് 10 മിനിട്ട് അടച്ച് വയ്ക്കുക. അതിന് ശേഷം ഈ വെള്ളം കുടിയ്ക്കുക. തുടർച്ചയായി 3 മാസം ഇങ്ങനെ വെള്ളം കുടി ച്ചാൽ വണ്ണം കുറയും.
4. പപ്പായ
പപ്പായ വണ്ണം കുറയാൻ പറ്റിയ ഒരു പഴം ആണ്. ഏത് കാലാവസ്ഥയിലും ലഭിക്കുന്ന ഈ പഴം എത്ര കഴിയ്ക്കുന്നോ അത്രയും ഗുണകരം തന്നെ. തുടർച്ചയായി പപ്പായ ദീർഘനാൾ കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയാൻ സഹായിക്കും.
5. തൈരും മോരും, നെല്ലിക്കയും മഞ്ഞളും
തൈരും മോരും കഴിയ്ക്കുന്നത് ശരീരഭാരം കുറയാൻ ഗുണകരം ആണ്.
നെല്ലിക്കയും, മഞ്ഞളും ഒരേ അളവിൽ എടുത്ത് പൊടിച്ച് കുഴമ്പാക്കി ദിവസവും മോരിൽ ചേർത്ത് കുറിയ്ക്കുക. വയറിൽ അടിഞ്ഞ് കൂറ്റുന്ന കൊഴുപ്പ് കുറയും.
6. പഴങ്ങളും പച്ചക്കറികളും
പഴങ്ങളിലും പച്ചക്കറികളിലും കലോറി വളരെ കുറവാണ്. അതുകൊണ്ട് തന്നെ ഇവ എത്രത്തോളം കൂടുതൽ കഴിക്കുന്നോ അത്രയും പ്രയോജനപ്രദം തന്നെ. എന്നാൽ മാമ്പഴം, സപ്പോട്ട, ഏത്തൻപഴം എന്നിവ അധികം കഴിക്കരുത്.
7. കാർബോഹൈഡ്രേറ്റ്
ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് പരമാവധി കുറയ്ക്കുക, ഇത് തടി വർദ്ധിപ്പിയ്ക്കും. പഞ്ചസാര, അരി, ഉറുളക്കിഴങ്ങ് എന്നിവ ഒഴിവാക്കുക.
8. പച്ചമുളക്
ശാസ്ത്രപഠനങ്ങളുടെ അടിസ്ഥാനത്തിൽ പച്ചമുളക് കഴിയ്ക്കുന്നത് തടി കുറയാൻ സഹായിക്കും എന്നാണ്. എരുവ് കഴിയ്ക്കാൻ ബുദ്ധിമുട്ടില്ലാത്തവർ ഭക്ഷണത്തിൽ പച്ചമുളക് ആവശ്യത്തിന് ചേർത്ത് കഴിയ്ക്കുക.
9. കടലാടി
പച്ചമരുന്ന് കടകളിൽ ലഭിയ്ക്കുന്ന കടലാടി ഒരു ആയുർവ്വേദ ഔഷധമാണ്. ഇത് മൺചട്ടിയിൽ വറുത്ത് പൊടിച്ച് ദിവസവും 2 നേരം ചൂർണ്ണ രൂപത്തിൽ കഴിയ്ക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കും.
10. മുള്ളങ്കി സത്തും തേനും
2 വലിയ സ്പൂൺ മുള്ളങ്കിൽ നീരും അതേ അളവിൽ തേനും ഒരു ഗ്ലാസ്സ് വെള്ളത്തിൽ കലർത്തി കുടിയ്ക്കുക. ഒരു മാസം കൊണ്ട് തന്നെ തടി കുറയ്ക്കാം.
പ്രസവ ശേഷം ശരീരം ക്രമാതീതമായി തടിയ്ക്കുന്നത് പല സ്ത്രീകൾക്കും ബുദ്ധിമുട്ടാകാറുണ്ട്. ഇതിൽ നിന്നും രക്ഷ നേടാനും ചില മാർഗ്ഗങ്ങൾ ഉണ്ട്
11. തക്കാളിയും ഉള്ളിയും
ഭക്ഷണത്തിനൊപ്പം തക്കാളിയും ഉള്ളിയും സാലഡ് രൂപത്തിൽ നുറുക്കി കുരുമുളകും ഉപ്പും ചേർത്ത് കഴിയ്ക്കുക. ഇത് തടി കുറയാൻ സഹായിക്കും. തക്കാളി, സവാള എന്നിവയിൽ നിന്ന് നിങ്ങളുടെ ശരീരത്തിന് ആവശ്യാനുസരണം, വൈറ്റമിൻ സി, എ, കെ, അയൺ, പൊട്ടാഷ്യം, lycopene (വളരെ ഫലപ്രദമായ ഒരു പ്രകൃതിദത്ത ആന്റിഓക്സിഡന്റ്), ല്യൂടിൻ എന്നിവ ലഭ്യമാകുന്നു.
12. തണുത്ത വെള്ളത്തിൽ തേൻ
ദിവസവും രാവിലെ തണുത്ത വെള്ളത്തിൽ തേൻ ചേർത്ത് കുടിയ്ക്കുക. ഇത് ശരീരത്തിൽ കൊഴുപ്പിന്റെ സാന്നിധ്യം കുറച്ച് തടി വർദ്ധിയ്ക്കുന്നത് തടയുന്നു.
13. പാവയ്ക്ക
പാവയ്ക്ക് കഴിയ്ക്കുന്നത് തടി കുറയാൻ സഹായിക്കും. അൽപം എണ്ണയിൽ പാവയ്ക്ക കഷ്ണങ്ങളാക്കി ഇട്ട് വഴറ്റി കഴിയ്ക്കുന്നത് ഗുണകരമാണ്.
14. കുരുമുളക്
ചുക്ക്, കറുവപ്പട്ട, കുരുമുളക് എന്നിവ പൊടിച്ച് ഒരേ അളവിൽ എടുത്ത് ചൂർണ്ണം ആക്കി, രാവിലെ വെറും വയറ്റിൽ കഴിയ്ക്കുക. രാത്രി ഉറങ്ങുന്നതിന് മുൻപും ഇത് കഴിയ്ക്കുന്നത് ഗുണകരമാണ്.
15. ആപ്പിൾ വിനിഗർ
ആപ്പിൾ വിനിഗർ തടി കുറ്യ്ക്കാൻ സഹായിക്കു മെന്ന് ശാസ്ത്രീയമായ ഗവേഷ ണങ്ങളിൽ വെളിവായിട്ടുള്ള കാര്യമാണ്. ഇത് വെള്ളത്തിലോ ജ്യൂസിലോ ചേർത്ത് കഴിയ്ക്കാവുന്നതാണ്.
16. മല്ലിയില ജ്യൂസ്
മല്ലിയില ജ്യൂസ്സാക്കി കുടിയ്ക്കുന്നത് അമിത വണ്ണം കുറയാൻ സഹായിക്കും. ഇത് കിഡ്നിയെ ശുദ്ധീകരിക്കുകയും ചെയ്യും.
17. വേവിച്ച ആപ്പിൾ
വേവിച്ച ആപ്പിൾ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമാണത്രേ. ആപ്പിൾ ഈ രൂപത്തിൽ കഴിയ്ക്കുന്നത് കൊണ്ട് നിങ്ങളൂടെ ശരീരത്തിൽ ആവശ്യാനുസരണം ഫൈബറിന്റെയും ഇരുമ്പിന്റെയും ഗുണം ലഭ്യമാകും. ഇത് വണ്ണം വയ്ക്കുന്നത് തടയുകയും ചെയ്യും.
إرسال تعليق