Join Our Whats App Group

ചെറുകുന്നിൽ ജെ സി ബി ഉപയോഗിച്ച് കണ്ടല്‍കാടുകള്‍ നശിപ്പിച്ചതിന് നാലുപേരെ വനംവകുപ്പ് അധികൃതര്‍ പിടികൂടി

 


ചെറുകുന്ന് : 

മാട്ടൂല്‍ പരിധിയില്‍ ചെറുകുന്ന് തെക്കുമ്പാട് ദേവസ്ഥാനത്തിന് സമീപം പുഴയ്ക്കരില്‍ റിസര്‍വ് വനത്തിലെ കണ്ടല്‍കാടുകള്‍ നശിപ്പിച്ചതിന് നാലുപേരെ വനംവകുപ്പ് അധികൃതര്‍ പിടികൂടി. തെക്കുമ്പാട്ടെ എ.ഉണ്ണികൃഷ്ണന്‍ (71), തെക്കുമ്പാട് ലക്ഷ്മി നിവാസില്‍ വിശാല്‍ (32), ചെറുതാഴം വിളയാങ്കോട് സ്വദേശി എന്‍.പ്രകാശന്‍ (47), ജെ.സി.ബി ഓപ്പറേറ്റര്‍ കര്‍ണ്ണാടക ഹവേരിന്‍ ജില്ല സ്വദേശി ശിവയ്യ (37) എന്നിവരെയാണ് തളിപ്പറമ്പ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ എച്ച്.ഷാജഹാന്‍, ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. പ്രദേശത്ത് പുഴക്കരികില്‍ ബണ്ട് നിര്‍മാണത്തിനിടെയാണ് ജെ.സി.ബി കൊണ്ട് വനംവകുപ്പിന്റെ അധീനതയിലുള്ള റിസര്‍വ് വനത്തില്‍ നിന്നും കണ്ടല്‍ചെടികള്‍ നശിപ്പിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. ജെ.സി.ബി അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group