വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം
രോഗം മാറാൻ വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പട്ടാമ്പി സ്വദേശി അബു താഹിറിനെയാണ് ഒറ്റപ്പാലം അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്. 2017 ഏപ്രിൽ എട്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കോയമ്പത്തൂർ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ബന്ധുക്കളോടൊപ്പം ആണ്ട് നേർച്ചക്കായി പട്ടാമ്പിയിലെ അബു താഹിറിന്റെ വീട്ടിലെത്തിയത്.
നേർച്ചക്ക് ശേഷവും യുവതിയും ബന്ധുക്കളും മുപ്പത്തിയേഴുകാരനായ പ്രതിയുടെ വീട്ടിൽ തങ്ങി. യുവതിക്ക് നിരന്തരമായി തലവേദനയും ശരീര വേദനയും ഉണ്ടാകാറുണ്ടെന്ന് ബന്ധുക്കൾ അബു താഹിറിനെ അറിയിച്ചതിനെ തുടർന്നായിരുന്നു ഇത്. ഇതിന് ശേഷം യുവതിയുടെ ശരീരത്തിൽ ചെകുത്താൻ ബാധിച്ചെന്നും മന്ത്രവാദം നടത്തി ഇതൊഴിപ്പിക്കാമെന്നും പ്രതി വാഗ്ദാനം നൽകി. തുടര്‍ന്നാണ് യുവതിയെ മറ്റൊരു മുറിയിത്തിച്ച് അബു താഹിർ പീഡിപ്പിച്ചത്.
പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കളായ രണ്ടും മൂന്നും പ്രതികളെ കോടതി വെറുതെവിട്ടു. കുറ്റകൃത്യം നടന്ന നാല് വർഷത്തിനെ ശേഷമാണ് കേസിൽ വിധി വന്നത്.
إرسال تعليق