Join Our Whats App Group

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...


പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ സെന്‍ട്രല്‍ ബസാര്‍ മുതല്‍ വടക്കോട്ട് പോലീസ് സ്റ്റേഷന്‍ വരെയും സമീപ പ്രദേശങ്ങളിലും സബ ഹോസ്പിറ്റല്‍, ഗാന്ധി പാര്‍ക്ക്, ഗേള്‍സ് സ്‌ക്കൂള്‍ ഭാഗങ്ങളിലും നവംബര്‍ 25 വ്യാഴം രാവിലെ ആറു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ വലിയന്നൂര്‍, ചെറുവത്തലമെട്ട ട്രാന്‍സ്‌ഫോര്‍ പരിധിയില്‍ നവംബര്‍ 25 വ്യാഴം രാവിലെ എട്ടു മുതല്‍ 11 മണി വരെയും കാനന്നൂര്‍ ഹാന്‍ഡ്ലൂം, കാവുംചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു മണി വരെയും നമ്പ്യാര്‍പീടിക, മേച്ചേരി സ്‌കൂള്‍, നുച്ചിലോട് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയും വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ രാജാസ് ഹൈസ്‌കൂള്‍, പെന്റാ കാര്‍ട്ടണ്‍, ചിറക്കല്‍ ചിറ, ചിറക്കല്‍ പഞ്ചായത്ത് ഓഫീസ് പരിസരം, വെങ്ങര വയല്‍, ഹാന്‍വീവ്, ആറാട്ട് വയല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 25 വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി മുടങ്ങും.

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ മൂന്നുനിരത്ത് മുതല്‍ ഗ്രാമീണവായനശാല വരെയുള്ള സ്ഥലങ്ങളില്‍ നവംബര്‍ 25 വ്യാഴം രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ വൈദ്യുതി മുടങ്ങും


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പിലോട് എസ്റ്റേറ്റ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 25 വ്യാഴം രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെയും മണിയലം ചിറ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് 12 മണി മുതല്‍ വൈകിട്ട് മൂന്ന് വരെയും ഭാഗികമായി   വൈദ്യുതി മുടങ്ങും.

Post a Comment

أحدث أقدم
Join Our Whats App Group