വേരിഫേക്കഷന് ഇനി വീഡിയോ സെല്‍ഫി വേണമെന്ന് ഇന്‍സ്റ്റാഗ്രാം
അക്കൗണ്ട് വേരിഫേക്കഷനു വേണ്ടി ഇനി ഉപയോക്താക്കളോട് വീഡിയോ സെല്‍ഫി ആവശ്യപ്പെടുമെന്ന് ഇന്‍സ്റ്റാഗ്രാം.
സംശയം തോന്നുന്ന അക്കൗണ്ടുകളോടാണ് ഇക്കാര്യം ആവശ്യപ്പെടുക. അവരുടെ അക്കൗണ്ട് സ്ഥിരീകരിക്കുന്നതിന് ഒന്നിലധികം കോണുകളില്‍ നിന്ന് എടുത്ത വീഡിയോ സെല്‍ഫി നല്‍കാന്‍ ഇന്‍സ്റ്റാഗ്രാം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ ഇന്‍സ്റ്റ പരീക്ഷിക്കാന്‍ തുടങ്ങിയെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. ബോട്ടുകളെ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വളരെക്കാലമായി ഇന്‍സ്റ്റാഗ്രാമിനെ അലട്ടുന്ന പ്രശ്‌നമാണ് ബോട്ട് അക്കൗണ്ടുകള്‍.
സംശയാസ്പദമായ പെരുമാറ്റമുള്ള അക്കൗണ്ടുകളോട് വീഡിയോ സെല്‍ഫി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ പബ്ലിക് റിലേഷന്‍സ് ടീം ട്വിറ്ററില്‍ അറിയിച്ചു. ഫീച്ചര്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി ആവര്‍ത്തിച്ചു, 'അക്കൗണ്ടിന് പിന്നില്‍ ഒരു യഥാര്‍ത്ഥ വ്യക്തിയുണ്ടോ' എന്ന് സ്ഥാപിക്കാന്‍ അതിന്റെ ടീമുകള്‍ വീഡിയോകള്‍ അവലോകനം ചെയ്യുന്നു. അതേസമയം ''ബയോമെട്രിക് ഡാറ്റ ശേഖരിക്കില്ലെന്ന് 'മെറ്റാ' ഉറപ്പ് നല്‍കുന്നുണ്ട്.
إرسال تعليق