സംസ്ഥാനത്ത് ലഹരിമാഫിയയുടെ അതിക്രമം. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. സിപിഎം നേതാവിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീട്ടിലേക്ക് നാടൻ ബോംബുകൾ വലിച്ചെറിഞ്ഞ മൂന്നംഗ സംഘം വീടിന്റെ ജനലുകൾ വെട്ടിപ്പൊളിച്ചു.
സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതികൾ സ്ഥലം വിട്ടു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബോംബാക്രമകണം; സിപിഎം നേതാവിന്റെ വീട് അടിച്ചു തകര്‍ത്തു
Ammus
0
إرسال تعليق