Join Our Whats App Group

പത്തി വിടര്‍ത്തി ക്യാമറയ്ക്ക് അഭിമുഖമായി നിൽക്കുന്ന മൂര്‍ഖന്‍ പാമ്പുകള്‍: വൈറൽ ചിത്രം

 കൗതുകം ഉണര്‍ത്തുന്നതും ചിന്തിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതുമായ നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് എന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കപ്പെടുന്നത്. മഹാരാഷ്ട്രയിൽ നിന്നും പകർത്തിയ മൂന്ന് മൂര്‍ഖന്‍ പാമ്പുകളുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.


മരത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്ന, പത്തി വിടര്‍ത്തിയ മൂന്ന് പാമ്പുകളാണ് ചിത്രത്തിലുള്ളത്. ഒരേസമയം ഭയപ്പെടുത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന ഈ ചിത്രം മഹാരാഷ്ട്രയിലെ അമരാവതി ജില്ലയില്‍ കാടിനോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്ത് നിന്ന് പകര്‍ത്തിയതാണ്.


ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. രാജേന്ദ്ര സെമാല്‍കര്‍ എന്നയാളാണ് ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഐ.എഫ്.എസ് ഓഫീസര്‍ സുശാന്ത നന്ദയും ‘ഒരേ സമയം മൂന്ന് നാഗങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുമ്പോള്‍’ എന്ന ക്യാപ്ഷനോട് കൂടെ ഇതേ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചു.


മൂന്ന് മൂര്‍ഖന്മാര്‍ ഒരേപോലെ നില്‍ക്കുന്നത് ജീവിതത്തില്‍ ഒരിക്കല്‍ പോലും കാണാന്‍ കഴിയാത്ത കാര്യം ആണെന്നും അത് ചിത്രത്തിലൂടെയെങ്കിലും കാണാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട് എന്നും നിരവധി പേര്‍ കമന്റുകളിലൂടെ അറിയിച്ചു. അത്ഭുതം, ഭയം, ഭക്തി, ആരാധന എന്നിങ്ങനെ വിവിധ ഭാവങ്ങളാണ് ഒരോ കമന്റുകളിലും കാണാന്‍ കഴിയുന്നത്. നിരവധി ആളുകള്‍ ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group