Join Our Whats App Group

പേര് മാറ്റി ‘മെറ്റ’ എന്നുമാക്കിയതിന് പിന്നാലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയ ഭീമന്‍...


മെൻലോ പാർക്ക്:മാതൃകമ്പനിയുടെ പേര് മാറ്റി ‘മെറ്റ’ എന്നുമാക്കിയതിന് പിന്നാലെ മറ്റൊരു നിര്‍ണായക പ്രഖ്യാപനവുമായി സോഷ്യല്‍ മീഡിയ ഭീമന്‍.ഫെയ്‌സ്‌ബുക്കിന്റെ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കുകയാണെന്ന് കമ്പനി.സംവിധാനത്തെ കുറിച്ചു ജനങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് ഫെയ്‌സ്‌ബുക്ക്‌ വ്യക്തമാക്കി.ചിത്രങ്ങളിലും വീഡിയോകളിലും ഉപയോക്താക്കളെ ആപ്പ് സ്വയം തിരിച്ചറിഞ്ഞു ടാഗ് ചെയ്യുന്ന സംവിധാനമാണിത്.

“റെഗുലേറ്റര്‍മാര്‍ ഇപ്പോഴും അതിന്റെ ഉപയോഗത്തെ നിയന്ത്രിക്കുന്നതിന് വ്യക്തമായ നിയമങ്ങള്‍ ഉണ്ടാക്കുന്ന പ്രക്രിയയിലാണ്,” ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വൈസ് പ്രസിഡന്റ് ജെറോം പെസെന്റി ബ്ലോഗ് പോസ്റ്റിലൂടെ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്ന് തങ്ങള്‍ക്ക് തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ഫെയ്‌സ്‌ബുക്കിന്റെ ഈ നിര്‍ണായക തീരുമാനം വരുന്നത്.

ഫെയ്‌സ്‌ബുക്കിലെ പ്രതിദിന സജീവ ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം തിരഞ്ഞെടുത്തിട്ടുണ്ടെന്നും എന്നാല്‍ പുതിയ തീരുമാനത്തോടെ ഒരു ബില്യണ്‍ ഉപയോക്താക്കളുടെ ആ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യുമെന്നും കഴിഞ്ഞ ആഴ്ച മെറ്റാ പ്ലാറ്റ്‌ഫോംസ് എന്ന് പേരുമാറ്റിയ കമ്പനി പറഞ്ഞു.

ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനം നിര്‍ത്തലാക്കുന്നതോടെ, കാഴ്ച വൈകല്യമുള്ളവര്‍ക്കായി ഇമേജ് വിവരണങ്ങള്‍ സൃഷ്‌ടിക്കുന്ന ഓട്ടോമാറ്റിക് ആള്‍ട്ട് ടെക്‌സ്‌റ്റ് ടൂള്‍ ഫീച്ചറില്‍ ഫൊട്ടോകളില്‍ തിരിച്ചറിയപ്പെടുന്ന ആളുകളുടെ പേരുകള്‍ ഉള്‍പ്പെടുത്തില്ലെന്നും കമ്ബനി പറഞ്ഞു. ലോക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കുന്നതിനും സ്വന്തം ഉപകരണം അണ്‍ലോക്ക് ചെയ്യുന്നതിനും മാത്രമായി സംവിധാനത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുമെന്നും ഫെയ്‌സ്‌ബുക്ക്‌ ബ്ലോഗില്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group