വിട്ടുമാറാത്ത ഗർഭാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ജ്യോതിഷനെ സമീപിച്ച യുവതിക്ക് പീഡനം, .35 തവണ കോടതി പോലീസിനോട് നടപടി ആവശ്യപ്പെട്ടിട്ടും പ്രതിയേ അറസ്റ്റ് ചെയ്യുന്നില്ല.
അസുഖം പൂർണ്ണമായും വിട്ടുമാറുന്നതിന് 25000 രൂപ ചെലവ് വരുന്ന പൂജ ചെയ്യണമെന്ന് ജ്യോത്സൻ യുവതിയോട് പറഞ്ഞു. തുടർന്ന് സ്വന്തം സ്വർണ്ണം സുഹൃത്തിന് നൽകി 15000 രൂപ സംഘടിപ്പിച്ചു. പൂജാകർമ്മങ്ങൾക്കായി ഏപ്രിൽ മാസം മൂന്നാം തീയതി വൈകീട്ട് കണ്ണാടിപ്പറമ്പിലെ ജ്യോതിഷ കേന്ദ്രത്തിൽ എത്തി.
ചൂരിദാർ ധരിച്ച് പോയതിനാൽ പൂജ കർമ്മങ്ങൾക്ക് വിഘ്‌നമുണ്ടാകുന്നെന്നും, വിഘ്‌നം മാറാൻ ധരിച്ച പാന്റ്സ് മാറ്റി സ്ഥാപനത്തിൽ സൂക്ഷിച്ച കസവുമുണ്ടു ഉടുപ്പിച്ചു. പൂജ നടക്കുന്ന ഹോമത്തിനു മുന്നിൽ യുവതിയെ കസവു മുണ്ട് ഉടുപ്പിച്ച് ഇരുത്തി. പിന്നീട് പൂജ നടക്കുമ്പോൾ സ്വകാര്യ ഭാഗങ്ങളിൽ ഭസ്മം തേച്ച് കൊടുക്കാൻ വ്യാജ ജ്യോതിസൻ ചന്ദ്രഹാസൻ പറയുകയായിരുന്നു. തുടർന്ന് യുവതി ചന്ദ്രഹാസൻ പറയുന്നത് പോലെ ചെയ്തപ്പോൾ സ്വ കാര്യ ഭാഗങ്ങൾ ഉൾപെടെ വ്യാജ ജ്യോതിഷൻ മൊബൈലിൽ പകർത്തി.
മൊബൈലിൽ പകർത്തുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ പരാതിക്കാരി എതിർക്കുകയും മൊബൈൽ ഓഫ് ചെയ്യാൻ പറഞ്ഞു. തുടർന്ന് കണ്ണടച്ച് പ്രാർത്ഥിക്കാൻ ആയിരുന്നു പരാതിക്കാരിയോട് അടുത്ത നിർദ്ദേശം. കണ്ണുകൾ അടച്ചിരുന്ന പരാതിക്കാരിയുടെ പിറകിൽ വന്ന് മുതുക് ബലമായി പിടിച്ച് ലൈം ഗീക ഉദ്ദേശത്തോടെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുകയും പീഢിപ്പിക്കുകയും ആയിരുന്നു. ഇതിനിടെ കുതറിമാറി ബഹളം വെച്ച് പുറത്തേക്ക് ഓടിപ്പോകാൻ ശ്രമിക്കുന്നതിനിടെ മൊബൈലിൽ എല്ലാം പകർത്തിയിട്ടുണ്ടെന്നും പുറത്ത് പറഞ്ഞാൽ വൈറലാക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
35 പ്രാവശ്യമാണ് കോടതി ഒരേ ആവശ്യത്തിനായി കേസ് മാറ്റി വയ്ക്കുന്നത്. 35 പ്രാവശ്യവും ചീഫ് ജുഡീഷ്യൻ മജിസ്ട്രേട്ട് എഴുതിയിരിക്കുന്നത് ഫോർ റിപോർട്ട് പോലീസ് എൻ ക്വയറി. 35 പ്രാവശ്യമാണ് ഈ ഒരു കാര്യത്തിനായി കേസ് മാറ്റുന്നത്. ഒന്നുകിൽ ഇത് എഴുതുന്ന മജിസ്ട്രേട്ടിനു നീതി ബോധവും പീ ഢനത്തിനിരയായ ഒരു സ്ത്രീയുടെ വേദനയും മനസിലാകണം. അല്ലെങ്കിൽ പോലീസിനു ഉളുപ്പ് ഉണ്ടാകണം. നീതി പീഢങ്ങൾ ഇതുപോലെ പ്രതികൾക്കും പോലീസിനും ഇടയിൽ കിടന്ന് മലക്കം മറിയുമ്പോൾ സാധാരണക്കാരന്റെ നീതിയാണ് മരിക്കുന്നത്. വൈകി കിട്ടുന്ന ഏത് നീതിയും നീതി നിഷേധം തന്നെയാണ് .
ബലാൽ സംഗം ഉൾപെടെ ചുമത്തി കേസെടുത്തിട്ടും പ്രതിയേ അറസ്റ്റ് ചെയ്യുന്നില്ല. മയ്യിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട കണ്ണാടിപ്പറമ്പ് കേന്ദ്രികരിച്ച് ജ്യോതിഷ സ്ഥാപനം നടത്തുന്ന ഇയാളുടെ പീ ഢനത്തിനു നിരവധി സ്ത്രീകൾ ഇരയായിട്ടുണ്ട് എന്ന് പറയുന്നു എങ്കിലും അഴീക്കോട് നീർക്കടവ് സ്വദേശിനിയായ സ്ത്രീയാണ് പരാതിയുമായി വന്നത്.
.ഐ.പി.സി.1860 നിയമനനുസരിച്ച് 354,354-ബി,376, 506(ഐ) എന്നീ വകുപ്പുകൾ പ്രകാരം മയ്യിൽ പോലീസ് സ്ത്രീ പീഢനവും, ബലാത്സംഗ കുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ട് മൂന്നാഴ്ച കഴിഞ്ഞു. ഇപ്പോൾ കൂത്തുപറമ്പ അഡീഷണൽ SP യ്ക്കാണ് ഈ കേസിൻ്റെ അന്വേഷണ ചുമതല.ബലാൽസംഗം അടക്കം ചുമത്തപ്പെട്ട പ്രതി ആകട്ടേ നെഞ്ച് വിരിച്ച് നടക്കുന്നു.
Post a Comment