Join Our Whats App Group

വിവാദമായ മൂന്നു കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ പിൻവലിച്ചു; കർഷകരുടെ വേദന മനസ്സിലാക്കുന്നതായി പ്രധാനമന്ത്രി

 കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിര്‍പ്പുയര്‍ന്ന മൂന്ന് നിയമങ്ങളും പിന്‍വലിക്കുമെന്നും നിയമം ചിലര്‍ക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിലാണ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.


ഗുരുനാനാക്ക് ദിനത്തിലാണ് നിര്‍ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയത്. കര്‍ഷകരുടെ പ്രതിസന്ധി തനിക്ക് മനസിലാക്കാനായെന്നും കര്‍ഷകരുടെ അഭിവൃദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.


അധികാരത്തിലെത്തിയ ശേഷം കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചുവെന്നും ചെറുകിട കർഷകർക്കായി കേന്ദ്രം വിവിധ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാലു വർഷത്തിനിടെ അധിക വരുമാനം കർഷകർക്ക് ലഭിക്കാൻ പുതിയ നിയമങ്ങൾക്ക് സഹായിച്ചു.


പ്രഥമ പരിഗണന നൽകിയത് കർഷകരുടെ ക്ഷേമത്തിനാണ്. നഷ്ടപരിഹാരമായി ഒരു ലക്ഷം കോടി കർഷകർക്ക് നൽകി. മുൻ വർഷങ്ങളേക്കാൾ കാർഷിക ഉത്പാദനം വർധിപ്പിക്കാൻ കഴിഞ്ഞു. കർഷകരുടെ ക്ഷേമം പരിഗണിച്ചാണ് സർക്കാർ എല്ലാം ചെയ്യുന്നത്. താങ്ങുവില കൂട്ടി, ബജറ്റ് അഞ്ചിരട്ടി വിഹിതം വർധിപ്പിച്ചു. കർഷകരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സർക്കാർ എല്ലാം ചെയ്യുന്നുണ്ട് , പ്രധാനമന്ത്രി അവകാശപ്പെട്ടു.


കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവന്നതെന്നും എന്നാൽ ഒരു വിഭാഗത്തെ ഇപ്പോഴും ഇത് ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ലെന്നും കർഷകരുമായി ഇപ്പോഴും ആശയവിനിമയം നടത്തികൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group