Join Our Whats App Group

വിദ്യാർത്ഥികളെ വെയിലത്തു നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ട, സുരക്ഷയൊരുക്കി സ്റ്റേറ്റ് കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്

 


വിദ്യാർത്ഥികൾ, ഇനി ബസ് ജീവനക്കാരുടെ അനുവാദത്തിനായി ഡോറിനുമുന്നിൽ കാത്തുനിൽക്കണമെന്നില്ല. മറ്റു യാത്രക്കാരെ പോലെ ബസ്സിൽ കയറി സീറ്റ് ഉണ്ടെങ്കിൽ ഇരിക്കാം..

വിദ്യാർത്ഥികളുടെ ബസ്സ്‌ യാത്ര, ബസ്സ്‌ ജീവനക്കാരുടെ സൗജന്യമോ, ഔദാര്യമോ അല്ല വിദ്യാർത്ഥികളുടെ അവകാശമാണ്. നിയമം പാലിക്കാനുള്ളതാണ് ഇല്ലെങ്കിൽ പരാതിപ്പെടാം സെക്രട്ടറി കേരള സ്റ്റേറ്റ് കംമീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് വൻറോസ് ജംഗ്ഷൻ തിരുവനന്തപുരം -695034 ബസ്സിന്റെ നമ്പർ, പേര്, സമയം എന്നിവ വച്ച് പരാതിപ്പെടാം.(ഫോൺ: 0471-2326603)


വൈകുന്നേരം 6 മണിക്ക് ശേഷം സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തികൊടുക്കണം. ഇല്ലെങ്കിൽ അടുത്ത പോലീസ് സ്റ്റേഷൻ, Reg ട്രാൻസ്‌പോർട് ഓഫീസർ, ജോയിന്റ് ആർ ടി ഒ എന്നിവർക്ക് ബസ്സ്‌ നമ്പർ, സമയം, പേര് എന്നിവ വച്ച് പരാതി കൊടുക്കാം. (സ്വകാര്യ ബസുകൾക്കും കെഎസ്ആർടിസി ബസുകൾക്കും ബാധകം) -


കെഎസ്ആർടിസി രാത്രി 8മണി മുതൽ പുലർച്ചെ 6മണിവരെ ആരാവശ്യപ്പെട്ടാലും എവിടെവേണമെങ്കിലും നിർത്തികൊടുക്കണം. എക്സ്പ്രസ്സ്‌, സൂപ്പർ, എല്ലാം ബാധകം. പരാതി കൾക്ക് 0471-2463799 (ബസ്സിന്റ ഡോറിൽ നമ്പർ ഉണ്ടാകും) 

Post a Comment

Previous Post Next Post
Join Our Whats App Group