Join Our Whats App Group

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ..


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചാല ഹൈസ്‌കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 18 വ്യാഴം രാവിലെ 7.30  മുതല്‍ 9.30 വരെയും ചാല ദിനേശ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ 10.30 വരെയും എസ്‌ഐ റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് മൂന്ന് മണി  വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.


അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അലവില്‍ മുതല്‍ പന്നിയിടുക്ക് വരെയുള്ള ഭാഗങ്ങളില്‍ നവംബര്‍ 18 വ്യാഴം രാവിലെ ഏഴ് മണി മുതല്‍ ഉച്ച രണ്ട് വരെ വൈദ്യുതി മുടങ്ങും.


ശിവപുരം ഇലക്ട്രിക്കല്‍ സെക്ഷനിലെ കരിവെള്ളൂര്‍, കുരുമ്പോളി ഭാഗങ്ങളില്‍ നവംബര്‍ 18 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കാവുംചാല്‍, എപി സ്റ്റോര്‍ പള്ളിപറമ്പ, മുബാറക് റോഡ്, സദ്ദാംമുക്ക്, പള്ളിപറമ്പ, കോടിപ്പോയില്‍, കായച്ചിറ, തങ്ങള്‍റോഡ്, പടപ്പറോഡ് എന്നീ ഭാഗങ്ങളില്‍ നവംബര്‍ 18 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.


തയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ശാന്തി മൈതാനം, ബിഎസ്എന്‍എല്‍,  സ്റ്റാര്‍ സീ (നീര്‍ച്ചാല്‍) ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നവംബര്‍ 18 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


Post a Comment

Previous Post Next Post
Join Our Whats App Group