Join Our Whats App Group

മാസഫലം: ജ്യോതിഷവശാൽ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

 

1197 വൃശ്ചികം മാസം നിങ്ങൾക്ക്‌ എങ്ങനെ എന്നറിയാം


മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)

പല രീതിയിൽ സാമ്പത്തിക അഭിവൃദ്ധി പ്രതീക്ഷിക്കാം. എങ്കിലും ചെലവ് അധികമാകും. വാഹനങ്ങൾ കാരണം സാമ്പത്തിക നഷ്ടത്തിന് സാധ്യത കാണുന്നു. ഔദ്യോഗിക രംഗത്ത് പുരോഗതിയുണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രമോഷൻ സംബന്ധിച്ച് തടസങ്ങൾ നീങ്ങിക്കിട്ടും. സ്ഥലംമാറ്റം കിട്ടുന്നതിനും സാധ്യത. ജോലി തേടുന്ന ചെറുപ്പക്കാർക്ക് മികച്ച തൊഴിൽ അവസരം തെളിയും. ഗൃഹത്തിൽ സ്ത്രീകൾ കാരണം കലഹവും അഭിപ്രായ ഭിന്നതയും ഉണ്ടാകും.


ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)

സാമ്പത്തികമായി വലിയ നേട്ടമുണ്ടാകും. ആഗ്രഹങ്ങൾ സാധിക്കും. സ്വർണ്ണാഭരണ ലബ്ധിയും വസ്ത്രലാഭവും കാണുന്നു. സാമൂഹിക സാഹചര്യങ്ങളിലും ജോലിയിലും ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ സ്ഥാനഭ്രംശത്തിന് യോഗമുണ്ട്. ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്ന പങ്കാളിയുടെ സ്വാധീനത്താൽ ഉയർച്ച ഉണ്ടാകും. ചില ദാമ്പത്യ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. എരിതീയിൽ എണ്ണയൊഴിക്കും വിധത്തിൽ സംസാരിച്ച് കാര്യങ്ങൾ കൂടുതൽ വഷളാക്കരുത്. ചില ബന്ധങ്ങൾ കൊള്ളാനും തള്ളാനും പറ്റാത്ത അവസ്ഥയിലായി മാറും.


മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

കർമ്മരംഗത്ത് മികച്ച നേട്ടങ്ങളുണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏറ്റെടുക്കുന്ന . കാര്യങ്ങൾ ഭംഗിയായി നിറവേറ്റി സൽകീർത്തി നേടും. ഉന്നത സ്ഥാനലബ്ധിക്ക് അവസരം തെളിയും. നിസാരമായ കാര്യങ്ങൾ ഊതി വീർപ്പിക്കുന്നത് ദാമ്പത്യത്തിൽ പ്രശ്നം സൃഷ്ടിക്കും. പരസ്പരം തുറന്ന് സംസാരിച്ച് അഭിപ്രായ ഭിന്നതകൾ എത്രയും വേഗം പരിഹരിക്കണം. ഭാഗ്യവും ഈശ്വരാനുഗ്രഹവും വർദ്ധിക്കും.


കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)

ഉദ്യോഗക്കയറ്റം ലഭിക്കും. വരുമാനം വർദ്ധിക്കും. എല്ലാ കാര്യങ്ങളും ചുറുചുറുക്കോടെ നീക്കും. വിദേശജോലിക്ക് സാദ്ധ്യതയുണ്ട്. സ്ഥാനമാനങ്ങളും സുപ്രധാന ചുമതലകളും ലഭിക്കും. കുടുംബ ജീവിതത്തിൽ ചില അസ്വസ്ഥതകൾ രൂപപ്പെടും. ജീവിത സൗകര്യങ്ങൾ വർദ്ധിപ്പിക്കും. സന്താനങ്ങളുടെ കാര്യങ്ങളിൽ ചെറിയ വിഷമം. സ്ത്രീകൾ കാരണം ഉപദ്രവങ്ങൾ. വിനോദ യാത്രയ്ക്കും മാനസികമായ ഉല്ലാസത്തിനും അവസരം ഒത്തുവരും.


ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ജോലിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ബുദ്ധിസാമർത്ഥ്യവും വാക്ക് സാമർത്ഥ്യവും കൊണ്ട് നേട്ടമുണ്ടാകും. കാര്യതടസം മാറും. ശത്രുക്കളുടെ ശല്യം വളരെ വർദ്ധിക്കും. എല്ലാക്കാര്യത്തിനും സഹപ്രവർത്തകരുടെ സഹകരണം ലഭിക്കും. ദാമ്പത്യ കലഹം ഒഴിവാക്കണം. കുടുംബജീവിതത്തിൽ പരസ്പരം വിട്ടുവീഴ്ചകൾ അനിവാര്യമാണെന്ന് മനസിലാക്കും. സന്താനങ്ങളുടെ കാര്യങ്ങളിൽ ചില വിഷമതകൾ ഉണ്ടാകാം. ചില മോശം കൂട്ടുകെട്ടുകൾ ഒഴിവാക്കണം.


കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)

ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ സാക്ഷാത്കരിക്കാൻ അനുകൂലമായ സാഹചര്യങ്ങൾ വന്നുചേരും. സാമ്പത്തികമായി ഗുണാനുഭവങ്ങൾ ഉണ്ടാകും. വ്യാജ ആരോപണങ്ങൾക്ക് ആയുസ്സുണ്ടാകില്ല. കുടുംബ ജീവിതത്തിൽ സന്തുഷ്ടി നിറയും. സുഹൃത്തുക്കളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ഒരു കാരണവശാലും കലഹിക്കരുത്. അകാരണമായി മന:ക്ലേശം നേരിടും. അനാവശ്യമായ ഇടപെടലുകൾ കാരണം സ്വയം പരിഹാസ്യനാകും.


തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഔദ്യോഗിക രംഗത്ത് അഭിവൃദ്ധിയുണ്ടാകും. സാമ്പത്തിക ഭദ്രത ആർജ്ജിക്കും. പല തരത്തിൽ ധനം വന്നു ചേരും. കുടുംബസുഖം വർദ്ധിക്കും. സർക്കാർ ഉദ്യോഗതലത്തിൽ അംഗീകാരം ലഭിക്കും. ശ്രമിക്കുന്നവർക്ക് ഈ സമയത്ത് ഗൃഹനിർമ്മാണം സാദ്ധ്യമാകും. ശാരീരിക ക്ഷീണം, തലവേദന, കണ്ണിനസുഖം എന്നിവമൂലം ക്ലേശമുണ്ടാകും. യാത്രകൾ തടസപ്പെടും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നേട്ടങ്ങൾ ലഭിക്കും.


വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)

ഉദ്യോഗസ്ഥർക്ക് ശമ്പളത്തിൽ വർദ്ധനവുണ്ടാകും. വ്യാപാരത്തിൽ നിന്നും വരുമാനം കുടും. പലതരത്തിൽ ധനാഗമം വർദ്ധിക്കാം. ശാരീരിക ക്ലേശവും അലച്ചിലും കൂടും. കോപം നിയന്ത്രിച്ചില്ലെങ്കിൽ ബന്ധങ്ങൾ വഷളാകും. ആഢംബരപ്രിയം കുറച്ചില്ലെങ്കിൽ പണം ചോരുന്നത് അറിയില്ല. ശത്രുക്കളിൽ നിന്നും ഉപദ്രവം വർദ്ധിക്കും. ബന്ധുക്കൾ അകാരണമായി കലഹിക്കും. ബുദ്ധിപൂർവം നിക്ഷേപങ്ങൾ നടത്തും. പരുഷമായ സംസാരം പാടില്ല.


ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

കുടുംബസുഖം, ഭൗതികമായ സുഖാനുഭവലബ്ധി എന്നിവയുണ്ടാകും. ജോലിക്കയറ്റത്താൽ സ്ഥാനചലനം ഉണ്ടാകും. എല്ലാ പ്രതീക്ഷയും സഫലമാകണമെന്നില്ല. അടിസ്ഥാനമില്ലാത്ത ആരോപണം കേൾക്കേണ്ടിവരും. വർദ്ധിച്ച അദ്ധ്വാനഭാരത്താൽ വിഷമിക്കും. മനസിന് ഇഷ്ടപ്പെടാത്ത കാര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. സഹോദരങ്ങളുടെ കാര്യത്തിൽ വിഷമിക്കാം. സന്തോഷക്കുറവിനും അലച്ചിലിനും സാധ്യതയുണ്ട്.


മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ധനലാഭം പ്രതീക്ഷിക്കാം. ബിസിനസിൽ ലാഭം കുടും. വിദേശയാത്രക്ക് ശ്രമിക്കുന്നവർക്ക് അതിന് അനുകൂല സാഹചര്യം കൈവരും. രുചികരമായ ഭക്ഷണം ആസ്വദിക്കാൻ കഴിയും. എതിരാളികളുടെ നീക്കങ്ങൾ പരാജയപ്പെടുത്തും. നിശ്ചയദാർഢ്യവും സാഹസിക മനോഭാവവും പ്രയോജനം ചെയ്യും. ചില ആഗ്രഹങ്ങൾ സാധിക്കും. എളുപ്പ വഴിയിൽ കാര്യം നടത്തിയെടുക്കും. ഗാർഹിക കാര്യത്തിൽ കൂടുതലായി ഇടപെടും. ആരോഗ്യവും പ്രസന്നതയും വർദ്ധിക്കും.


കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

ഒരിടത്ത് ഉറച്ച് നിന്നെങ്കിൽ മാത്രമേ എത് കാര്യവും ഫലപ്രാപ്തിയിൽ എത്തിക്കാൻ കഴിയൂ എന്ന് തിരിച്ചറിയും. ചഞ്ചലമായ മനസ് എല്ലാ കാര്യങ്ങളിലും തടസവും താമസവുമുണ്ടാക്കും. സാമ്പത്തികമായി ഉയർച്ച ലഭിക്കുമെങ്കിലും പണച്ചെലവ് വളരെയധികം ബുദ്ധിമുട്ടിക്കും. മേലുദ്യോഗസ്ഥരും അധികാരികളുമായി വാക്കുതർക്കം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യസുഖം ലഭിക്കും. ഏറെക്കാലമായുള്ള ഒരു ആഗ്രഹം സഫലമാകും.


മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

ധനാഗമത്തിനൊപ്പം ചെലവുകളും വർദ്ധിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരും. നിക്ഷേപങ്ങൾ, വസ്തുവകകൾ എന്നിവയിൽ നിന്നും ആദായം ലഭിക്കും. ദാമ്പത്യസുഖം അനുഭവവേദ്യമാകും. പ്രിയപ്പെട്ട ബന്ധുസമാഗമമുണ്ടാകും. അവരുടെ കൂടെ വിനോദ യാത്ര പോകും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. രുചികരമായ ഭക്ഷണം ആസ്വദിക്കും. ഗൃഹത്തിൽ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കും. വിവാഹ സംബന്ധമായ കാര്യങ്ങൾക്ക് തടസം നേരിടും.


ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ | ഫോൺ: +91 9847575559

Post a Comment

أحدث أقدم
Join Our Whats App Group