Join Our Whats App Group

മാറിടങ്ങളുടെ ഉറപ്പിന് എള്ളെണ്ണ പ്രയോഗം

 മാറിടങ്ങളുടെ ഭംഗി സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനപ്പെട്ടതാണ്. ഇതില്‍ മാറിട വലിപ്പവും മാറിടത്തിന്റെ ഉറപ്പുമെല്ലാം പ്രധാനപ്പെട്ടതാണ്. എന്നാല്‍ പലപ്പോഴും ഒരു പ്രായം കഴിഞ്ഞാല്‍ മാറിടം അയഞ്ഞു തൂങ്ങുന്നത് സ്വാഭാവികമാണ്. 



ഇതിന് പ്രായം ഒരു കാരണമാണ്. പ്രായമേറുമ്പോള്‍ ചര്‍മം അയഞ്ഞു തൂങ്ങുന്നത് പോലെ തന്നെ ചിലപ്പോള്‍ മുലയൂട്ടല്‍, ഗര്‍ഭകാലത്ത് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഈ അവസ്ഥയുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി ചെയ്യാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇതില്‍ ഒന്നിനെ കുറിച്ചറിയൂ.

ഉലുവ

ഇതിനായി വേണ്ടത് മൂന്നു ചേരുവകളാണ്. എള്ളെണ്ണ, ഉലുവ, കറ്റാര്‍ വാഴ എന്നിവയാണ് ഇത്. ഉലുവ ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിലെ ഫൈറ്റോ ഈസ്ട്രജനുകള്‍ മാറിട വലിപ്പത്തെ സഹായിക്കുന്നു. സ്ത്രീ ഹോര്‍മോണായ ഈസ്ട്രജനാണ് മാറിട വലിപ്പത്തിന് കാരണമാകുന്നത്. ഉലുവയില്‍ ഈസ്ട്രജന്‍ ധാരാളമുണ്ട്. ഇതാണ് മാറിട വലിപ്പത്തിന് സഹായിക്കുന്നത്. ഇത് ഉള്ളിലേയ്ക്കു കഴിയ്ക്കുന്നതും പുരട്ടുന്നതുമെല്ലാം നല്ലതാണ്. മാറിട വലിപ്പത്തിന് മാത്രമല്ല, മുലപ്പാല്‍ ഉല്‍പാദനത്തിനും ഇതേറെ നല്ലതാണ്. പ്രസവ ശേഷം സ്ത്രീകള്‍ക്ക് ഉലുവാമരുന്ന് കൊടുക്കുന്നത് പാരമ്പര്യ ചികിത്സാ രീതികളില്‍ പ്രധാനമാണ്. ഇതു തന്നെയാണ് കാരണം. സ്തന വലിപ്പത്തിന് പറ്റിയ ഏറ്റവും സഹായിക്കുന്നതും.

​എള്ളെണ്ണ


എള്ളെണ്ണയും മാറിട വലിപ്പത്തിന് സഹായിക്കുന്ന ഒന്നാണ്. എള്ളെണ്ണയില്‍ അയേണ്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. എള്ളു കഴിയ്ക്കുന്നതും ഗുണം ചെയ്യും.ഈസ്ട്രജന്‍ സമ്പുഷ്ടമാണ് ഇതും. അയേണ്‍ ധാരാളം അടങ്ങിയ ഇത് സ്ത്രീകള്‍ക്ക് പറ്റിയ നല്ലൊരു മരുന്നു കൂടിയാണ്. 


ആര്‍ത്തവ സംബന്ധമായ പല ക്രമക്കേടുകള്‍ക്കും ഇതിനാല്‍ തന്നെ എളള് മരുന്നായി ഉപയോഗിയ്ക്കാറുമുണ്ട്. എള്ളുണ്ടയായുമെല്ലാം നാം ഇത് കഴിയ്ക്കാറുമുണ്ട്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഇത് ദിവസവും കുതിര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് ചില്ലറ ആരോഗ്യ ഗുണങ്ങളല്ല, നല്‍കുന്നത്. ഇതില്‍ കാല്‍സ്യവും സിങ്കുമെല്ലാം അടങ്ങിയിട്ടുണ്ട്.ധാരാളം കോപ്പര്‍ അടങ്ങിയ ഒന്നാണ് എള്ള്. ഇതുകൊണ്ടുതന്നെ വാതം പോലുള്ള പ്രശ്‌നങ്ങള്‍ക്കും അത്യുത്തമമാണ്


കറ്റാര്‍വാഴ

കറ്റാര്‍വാഴ മാറിടങ്ങള്‍ക്ക് ഉറപ്പു നല്‍കാനുള്ള പ്രധാനപ്പെട്ട വീട്ടുവൈദ്യങ്ങളിലൊന്നാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉല്‍പാദനത്തിന് സഹായിക്കുന്ന ഒന്ന കൂടിയാണ്. കോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കാനും ഇതിനു സാധിയ്ക്കും. കറ്റാര്‍ വാഴ നാച്വറല്‍ മോയിസ്ചറൈസര്‍, അതായത് ചര്‍മത്തിന് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന ഒന്നാണ്. ഇത് ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതു തടയുന്നു. ചര്‍മം അയഞ്ഞു തൂങ്ങുന്നതു തടയാന്‍ സഹായിക്കുന്നു. കറ്റാര്‍വാഴയിലെ ഇലാസ്റ്റിന്‍ ഗുണങ്ങളും ഇതിനു സഹായിക്കുന്ന ഒന്നാണ്.




ഇതിനായി വേണ്ടത് ആദ്യം ഉലുവായിട്ട എണ്ണ തയ്യാറാക്കുക എന്നതാണ്. ഇതിനായി ആവശ്യത്തിനുള്ള എള്ളെണ്ണ എടുക്കുക, ഇതിലേയ്ക്ക് ഉലുവ ഇട്ട് ഇത് ചെറിയ തീയില്‍ തിളപ്പിയ്ക്കുക. ഉലുവയിലെ ഗുണങ്ങള്‍ എണ്ണയിലേയ്ക്ക് ഇറങ്ങുന്നതിനാണ് ഇത് ചെറിയ തീയില്‍ തിളപ്പിയ്ക്കണം എന്നു പറയുന്നത്. പിന്നീട് ഈ വാങ്ങി ഊറ്റിയെടുക്കണം. 

പിന്നീട് ഇത് ചെറുചൂടോടെ മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യണം. മുകളിലേയ്ക്കാണ് മസാജ് ചെയ്യേണ്ടത്. ഇത് അല്‍പനേരം പുരട്ടി മസാജ് ചെയ്ത ശേഷം അല്‍പനേരം ഇതിങ്ങനെ തന്നെ വയ്ക്കുക. പിന്നീട് തുടച്ചു കളയാം. പിന്നീട് കറ്റാര്‍വാഴ ജെല്‍ മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. ഇത് കഴുകേണ്ട കാര്യമില്ല.

Post a Comment

أحدث أقدم
Join Our Whats App Group