സംസ്ഥാനത്ത് ഇന്ധനവിലയ്ക്ക് പിന്നാലെ പച്ചക്കറിക്കും വില കുത്തനെ കൂടി. തക്കാളിക്കാണ് വില ക്രമാതീതമായി വർധിച്ചത്. നിലവിൽ തക്കാളിക്ക് 98-100 രൂപയാണ് മൊത്ത വില. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വില 100 കടന്നു. തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് വില ഉയരാൻ കാരണം. അതേസമയം വെണ്ടക്കയ്ക്കും ബീന്‍സിനും 100ന് അടുത്താണ് വില.
BIG NEWS: പെട്രോളിന് പിന്നാലെ പുതിയ 'സെഞ്ചുറി'
Ammus
0
Post a Comment