Join Our Whats App Group

കോൾമൊട്ട ഉദയസ്റ്റോപ്പിന് സമീപം വാഹനാപകടം യുവാവിന് പരിക്ക്

 


കോൾമൊട്ട: 

കോൾമൊട്ട ഉദയസ്റ്റോപ്പിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്കേറ്റു. ഉദയസ്റ്റോപ്പിന് സമീപം പറശ്ശിനി ഭാഗത്ത് നിന്നും വരുന്ന KL-59T-8752 നംമ്പർ ബൈക്കിന് മുയ്യം ഭാഗത്ത് നിന്നും വന്ന KL-13-AS-9927 നംമ്പർ കാർ ഇടിച്ചായിരുന്നു അപകടം, ബൈക്ക് യാത്രികനായ വടക്കാഞ്ചേരി സ്വദേശി സംഗീതിനാണ് പരിക്കേറ്റത്. വളവിൽ നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് സമീപത്തുള്ള ട്രാൻസ്ഫോർമറിൽത്തട്ടിയാണ് നിന്നത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽപ്പെട്ടവരെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അമിത വേഗതയും അശ്രദ്ധയുമാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്ന് ദൃക്സാക്ഷികൾ കണ്ണൂർവാർത്തകളെ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group