ഇരിട്ടി : ഇരിട്ടിയിൽ രണ്ടിടങ്ങളിൽ വാഹനാപകടം. ഇരിട്ടി ടൗണിനു സമീപം കീഴൂരിലും കൂളിചെബ്രയിലുമാണ് കാറുകൾ അപകടത്തിൽ പെട്ടത്. ഞായറാഴ്ച പുലർച്ചെ ഒരുമണിയോടെ കീഴൂരിലാണ് ആദ്യത്തെ അപകടം നടന്നത്. നടുവനാട് സ്വദേശികൾ സഞ്ചരിച്ച കാർ റോയൽ വെഡ്‌ഡിങ് വസ്ത്രാലയത്തിനു മുന്നിൽ പുതുതായി സ്ഥാപിക്കുന്ന ട്രാന്സ്ഫോർമറിന്റെ തൂണിൽ ഇടിക്കുകയായൊരുന്നു. ട്രാൻസ്ഫോർമറിൽ വൈദ്യുതി ഇല്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി.
രാവിലെ ആറരയോടെയായിരുന്നു രണ്ടാമത്തെ അപകടം. ആദ്യം അപകടം നടന്ന സ്ഥലത്തുനിന്നും ഏതാനും വാര അകലെ കൂളിച്ചമ്പ്രയിൽ നിയന്ത്രണം വിട്ട കാർ റോഡിനെതിർവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. ആലപ്പുഴയിൽ നിന്നും മടിക്കേരിയിലേക്ക് പോവുകയായിരുന്നു കാർ. ഇതിലുണ്ടായിരുന്ന രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്ഥിരമായി വാഹനാപകടങ്ങൾ നടക്കുന്ന മേഖലയാണ് ഇവിടം. വളവുകൾ തീർത്ത് റോഡ് നവീകരിച്ചതോടെ ഇതുവഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ അമിത വേഗതയാണ് പലപ്പോഴും അപകടത്തിനിടയാക്കുന്നത് .
إرسال تعليق