ദിനംപ്രതി പെട്രോൾ, ഡീസൽ എന്നിവയുടെ വില വർദ്ധിച്ചു വരുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ ആണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
അത്യാവശ്യ കാര്യങ്ങൾക്ക് കൂടി വാഹനം ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയാണ് ഉയർന്ന നിരക്കിലുള്ള പെട്രോൾ ഡീസൽ വിലവർധന മൂലം ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഈയൊരു സാഹചര്യത്തിൽ ചെറിയ ഒരു ആശ്വാസമെന്നോണം പെട്രോൾ,ഡീസൽ എന്നിവ അടിക്കുമ്പോൾ ഗൂഗിൾ പേ ഉപയോഗിച്ച് പെയ്മെന്റ് നടത്തിയാൽ 500 രൂപ വരെ ക്യാഷ് ബാക്ക് നേടാൻ സാധിക്കുന്നതാണ്. ഇതു സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാം.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പെട്രോൾ പമ്പ് വഴി വാഹനത്തിന് ആവശ്യമായ പെട്രോൾ, അല്ലെങ്കിൽ ഡീസൽ അടിച്ച ശേഷം ഗൂഗിൾ പേ വഴി പെയ്മെന്റ് നടത്തിയാൽ പുതിയ രീതി അനുസരിച്ച് 500 രൂപ വരെ ക്യാഷ് ബാക്ക് നേടാവുന്നതാണ്. രാജ്യത്ത് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മുപ്പതിനായിരത്തോളം ഇന്ത്യൻ ഓയിൽ പമ്പുകളിൽ ആണ് ഇത്തരത്തിൽ ഗൂഗിൾ പേ വഴി ഇന്ധനത്തിന് ഉള്ള പണം അടയ്ക്കുമ്പോൾ ക്യാഷ് ബാക്ക് ഓഫർ ലഭ്യമാകുക. ഇത്തരമൊരു ഓഫർ പ്രാവർത്തികമാക്കുന്നതിന് വേണ്ടി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഗൂഗിൾ പേ എന്നിവ തമ്മിൽ ഒരു ധാരണ ഉണ്ടാവുകയും, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ റെ മറ്റൊരു ഓഫറായ് എക്സ്ട്രീം റീവാർഡ് ഗൂഗിൾ പേയിൽ ഉടൻ ഉൾപ്പെടുത്ത പെടുകയും ചെയ്യുന്നതാണ്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ നിന്നും പെട്രോൾ അല്ലെങ്കിൽ ഡീസൽ അടിച്ച ശേഷം ഗൂഗിൾ പേ വഴി ക്യു ആർ കോഡ് ഉപയോഗിച്ച് പെയ്മെന്റ് ചെയ്തുകഴിഞ്ഞാൽ പോയിന്റ് കൾ ലഭിക്കുകയും, ഇവ ഉപയോഗപ്പെടുത്തി ഗൂഗിൾ പേ വഴി റെഡീം ചെയ്തു പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നതുമാണ്. ലഭിക്കുന്ന പോയിന്റ് ക്യാഷ് ആയി കൺവെർട്ട് ചെയ്യാൻ സാധിക്കുന്നതാണ്. രാജ്യത്തെ ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആരംഭിച്ചിട്ടുള്ള പെട്രോൾപമ്പുകളിൽ ഗൂഗിൾ പേ പോലുള്ള രീതികൾ ഉപയോഗപ്പെടുത്തുന്നത് വഴി കൂടുതൽപേർ ഡിജിറ്റൽ പെയ്മെന്റ് രീതികൾ ഉപയോഗപ്പെടുത്തും എന്നാണ് സർക്കാർ കരുതുന്നത്. നേരത്തെ പറഞ്ഞതുപോലെ നിലവിൽ ഇന്ത്യയിൽ തിരഞ്ഞെടുത്ത 30,000 ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകളിൽ മാത്രമാണ് ഇപ്പോൾ ഈയൊരു സേവനം ലഭ്യമാകുക.
തീർച്ചയായും പെട്രോളിനും ഡീസലിനും വില വർദ്ധിച്ചു വരുന്ന ഈയൊരു സാഹചര്യത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ചെറിയ രീതിയിലെങ്കിലും ഒരു ആശ്വാസമേകുന്ന വാർത്തയായിരിക്കും ഇത്.
Post a Comment