Join Our Whats App Group

ചികിത്സയ്ക്ക്‌ കിട്ടിയ 27 ലക്ഷം ദൂർത്തടിച്ചു, ഒടുവിൽ കാൻസർ രോഗിയെ ഉപേക്ഷിച്ച്‌ ഭർത്താവ്‌: തുറന്ന് പറഞ്ഞ്‌ ബിജ്മ | Bijma face bookpost against husband

 ഒരു കാലത്ത് മാധ്യമങ്ങൾ ഏറെ വാർത്തകൾ നൽകിയ ദമ്പതികളായിരുന്നു ബിജ്മയും ഭർത്താവ് ധനേഷും. കാൻസർ ബാധിതയായ ബിജ്മയ്ക്ക് കീമോ ചെയ്ത് മുടി കൊഴിയുമ്പോൾ ധനേഷും തലമൊട്ടയടിച്ച് ഒപ്പം ചേർത്തു നിർത്തും. ഈ ബന്ധം മാധ്യമങ്ങളിൽ വലിയ വാർത്തകളുമായി. ഇതേ ഭാര്യ തന്നെയാണ് ഇപ്പോൾ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.



ബിജ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്, ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാന്‍ എന്റെ ഭര്‍ത്താവിന് താല്പര്യമില്ലപോലും. അത് കൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യിക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു സമൂഹത്തിന്റെ മുമ്പില്‍ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു പറഞ്ഞിട്ടെന്തിനാ പരിഹാസങ്ങളും കുറ്റപെടുത്തലുകളും കേള്‍ക്കാനല്ലേ എന്റെ തന്നിഷ്ട്ട പ്രകാരം പോയതല്ലേ ആരോട് പറയാന്‍ കുറെ ഒറ്റക്കിരുന്നു കരയും എല്ലാം ശെരിയാകും എന്ന പ്രേതീക്ഷയില്‍. എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെല്ലും ഒരു വിലയും ഇല്ലാതെ അടിയും തൊഴിയും കൊള്ളാന്‍. ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാല്‍ ഒന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്യും ഇല്ലെങ്കില്‍ എന്നെ എന്തെങ്കിലും ചെയ്യും ഇത്രയും കാലം എന്റെ മകനെ ഓര്‍ത്തിട്ട ഞാന്‍ സഹിച്ചു നിന്നെ എന്റെ എടുത്ത് ചാട്ടം കൊണ്ട് ജീവിതം നശിപ്പിക്കേണ്ട കരുതി. കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെല്‍പില്ല എനിക്ക് എന്റെ മോനെ വളര്‍ത്താന്‍ ഉള്ളതാണ്.7 മാസം ആയി വീട്ടില്‍നിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്.



അദേഹത്തിന്റെ അമ്മയുടെയും പെങ്ങളുടെയും ആട്ടത്തിനനുസരിച് ആടുന്ന പാവ ആ പാവയുടെ key അവരുടെ കൈയില്‍ നിന്നും നഷ്ട്ടം ആയപ്പോള്‍ അവര്‍ എനിക്കെതിരായി അതുവരെ ആങ്ങളക്ക് ഇല്ലാത്ത മകനില്ലാത്ത കുറ്റങ്ങള്‍ പറഞ്ഞു നടന്നവര്‍ അദ്ദേഹം നല്ല ആളും ഞാന്‍ മാനസികാരോഗിയും ആയി. ഇങ്ങനെ അഭിനയിച്ചു നടക്കുമ്പോള്‍ സമൂഹം അറിയണം കരുതി അതില്‍ എനിക്ക് എന്തൊക്കെ പഴിചാരല്‍ കേള്‍ക്കേണ്ടി വന്നാലും അത് നേരിടാന്‍ എന്റെ മനസിനെ ഞാന്‍ പാകപ്പെടുത്തി. എന്താ ഇത്രകാലം പറയാതെ ഇപ്പൊ പറയുന്നേ എന്ന് ചോദിക്കും വിശ്വാസം ആയിരുന്നു അതിലുപരി എനിക്ക് ഇഷ്ട്ടമായിരുന്നു ആാാ ഇഷ്ട്ടം കൊണ്ടുതന്നെ ആണ് ഇറങ്ങി പോയതും പക്ഷെ ആ വിശ്വാസവും ഇഷ്ട്ടവും എല്ലാം നഷ്ട്ടപെട്ടു ഇനി അത് ഒരിക്കലും തിരികെ വരുകയുമില്ല. ഇത്ര കാലം ശവത്തിനു തുല്ല്യമായി കണ്ട ആളുടെ കൂടെ ഇനി ജീവിക്കണ്ടകാര്യം ഇല്ലല്ലോ. കൂടെവരാന്‍ വിളിച്ചിരുന്നു സ്‌നേഹം കൊണ്ടല്ല എന്നറിയാം സമൂഹത്തിന്റെ മുനപില്‍ മുഖം രക്ഷിക്കാനാണ് ബിജ്മ ധനേഷ് എന്ന identity നഷ്ട്ടപെട്ടു പോകില്ലേ വാനോളം പൊക്കിയ ആളുകള്‍ തന്നെ തറയില്‍ ഇടില്ലേ അത് ഭയന്നിട്ട അല്ലാതെ എന്നോട് ഉള്ള സ്‌നേഹം കൊണ്ടല്ല. ഫേസ്ബുക്കില്‍ വാക്കുകള്‍ കൊണ്ട് അമ്മാനം ആടുന്ന ധനേഷും real life ല്‍ വേറെ ഒരു ധനേഷും. എന്റെ രോഗത്തിന്റെ പേരും പറഞ്ഞു ഓരോ പെണ്ണുങ്ങളോട് chat ചെയ്യാ അവരെ ഫോണ്‍ ചെയ്തിരിക്ക, ഇതാണ് full time അത് ചോദ്യം ചെയ്താല്‍ അടിച്ചക്കാ ചവിട്ടാ നല്ലപോലെ ഉപദ്രവിക്കും.


കാന്‍സര്‍ ആണെന്ന് അറിഞ്ഞ ദിവസം ഇത്രയും ഞങ്ങള്‍ നോക്കിയില്ലേ ഇനി അവളുടെ family നോക്കട്ടെ എന്നായിരുന്നു socialmedia നിന്നും cash വരാന്‍ തുടങ്ങിയതില്‍ പിന്നെയാണ് സ്വഭാവം തന്നെ മാറാന്‍ തുടങ്ങി എന്റെ family ഒരാളെ അടുപ്പിക്കാതെ ആയി അച്ഛനെയും അമ്മയെയും പച്ച തെറി വിളിച്ചു പറഞ്ഞു അവരെയും അകറ്റി അനിയത്തിയെയും, അവളുടെ delivery കഴിഞ്ഞു കുട്ടിയെ കാണാന്‍ പോലും എന്നെ സമ്മതിച്ചില്ല … ഞാന്‍ മാത്രമേ നോക്കാറുള്ളു അവളുടെ family ഒന്നും തിരിഞ്ഞു നോക്കാറില്ലെന്നു എല്ലാവരോടും പറഞ്ഞു നടക്കുവായിരുന്നു അദ്ദേഹം പറയുന്നതും ചെയ്യുന്നതും സഹിച്ചു കണ്ടില്ലെന്നും കെട്ടില്ലെന്നും വച്ചു കൂടെ നടക്കാനെ ആ ട്രീറ്റ്‌മെന്റ് സമയത്ത് എനിക്ക് കഴിഞ്ഞുള്ളു പിന്നീട് Treatment നു ലഭിച്ച cash തീര്‍ന്നപ്പോള്‍ എന്നെ വേണ്ടാതായി അത് വരെ താങ്ങിക്കൊണ്ട് നടന്നു. ട്രീറ്റ്‌മെന്റ് സമയത്ത് പോലും മാനസികമായും ശാരീരികമായും പീഡനങ്ങള്‍ ഞാന്‍ ഒരുപാട് സഹിച്ചിട്ടുണ്ട് പക്ഷെ എവിടെയോ അദ്ദേഹത്തോടുള്ള അമിതമായ സ്‌നേഹം ആരോടും പറയാന്‍ സമ്മതിച്ചില്ല ഓരോ പ്രശ്‌നം ഉണ്ടാകുമ്പോള്‍ സഹിച്ചും ക്ഷമിച്ചും നിന്നു. അദ്ദേഹത്തിന്റെ ഭാര്യാ സങ്കല്പത്തിലുള്ള ഒരാളല്ല ഞാന്‍ എന്ന് പലവട്ടം പഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങള്‍ക്കും അനിഷ്ട്ടങ്ങള്‍ക്കും ഒത്തു പോകുന്ന ഒരു ആളെ കണ്ടു പിടിച്ചു ജീവിക്കട്ടെ.ഞാന്‍ രോഗത്തില്‍ നിന്നും രക്ഷപെട്ടു വരുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയില്ല. പ്രതീക്ഷ നഷ്ട്ട പെട്ടപോലെ ആണ് പലരോടും പറയാറ് അത്തരം ഒരുപാട് chating ഞാന്‍ അദേഹത്തിന്റെ ഫോണില്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നും ഒരിക്കലും മാറാത്ത type ഒരു കാന്‍സര്‍ ആണ് എനിക്കെന്നും ഒക്കെ. ഇതെല്ലാം അനുഭവിച്ചു depression stage ല്‍ എത്തിയിരുന്നു ഞാന്‍. എന്റെ അമ്മയെ വിളിച്ചു ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു അദ്ദേഹം കൊണ്ടുപോവില്ല പോലും അത് അദ്ദേഹത്തിന്റെ തലയില്‍ ആകുമെന്ന്.



Treatment നു 27 ലക്ഷം രൂപ ലഭിച്ചിരുന്നു അതില്‍ കുറച്ചു മാത്രം cash എന്റെ treatment നു ചിലവായിട്ടുള്ളു പിന്നെ കുറെ cash അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൂര്‍ത് അടിച്ചു ബാക്കി cash വീട് എടുത്തു. 50000 രൂപ എങ്കിലും accound ല്‍ ബാക്കി വെക്കാന്‍ പറഞ്ഞിട്ട് അതും കേട്ടില്ല.അദേഹത്തിന്റെ അമ്മയുടെ പേരില്‍ ആണ് വീട് ഈ cash ഒന്നിനും എന്റെ കൈയില്‍ ഒരു തെളിവും ഇല്ല എന്നെ ഒരു വിഡ്ഢി ആക്കി നല്ലരീതിക്ക് കളിച്ചു.ഞാന്‍ case കൊടുത്താല്‍ അദ്ദേഹത്തിന്റെ പേരില്‍ വീട് ആണെങ്കില്‍ അത് നഷ്ട്ടപെടുമെന്നറിഞ്ഞു നല്ലപോലെ അറിഞ്ഞു കളിക്കുന്ന ഒരു കളിക്കാരന്‍ ആണ്. എല്ലാം വലിച്ചെടുത്തു കഴിഞ്ഞപ്പോള്‍ ഒരു കറിവേപ്പില പോലെ ആക്കി വീട്ടില്‍ നിന്നും പുറത്താക്ക ..Treatment കഴിഞ്ഞു വീട്ടില്‍ ഇരിക്കുന്ന സമയം ഒരു വേലക്കാരിപോലെ ആയിരുന്നു വീട്ടിലുള്ള ജോലി എല്ലാം ചെയ്യും അദേഹത്തിന്റെ അമ്മയും പെങ്ങളും എല്ലാം ജോലിക്ക് പോകും പെങ്ങളെ കുട്ടിയെ നോക്കണം അതിനു 3000 രൂപയും മാസം തരും പിന്നെ കുട്ടിയെ നല്ലപോലെ നോക്കുന്നില്ലെന്നു പറഞ്ഞു അമ്മയുടെ പെങ്ങളുടെയും വക മാനസിക പീഡനം.. അതിന്റ പുറമെ മദ്യപിച്ചു വന്നു അദ്ദേഹത്തിന്റെ വക അടിയും ചവിട്ടും വേറെ.


ട്രീറ്റ്‌മെന്റ് ന്റെ സമയത്ത് എന്റെ ഒരു ഫ്രണ്ട് എനിക്ക് ഒരു chain തന്നിരുന്നു പിന്നെ വീട് പണിയുടെ time ല്‍ അച്ഛന്റെ സഹോദരിമാര്‍ 50000 രൂപയും തന്നിരുന്നു ഇത് രണ്ടും ഞാന്‍ അദ്ദേഹത്തിന്റെ അമ്മയുടെ കൈയില്‍ ആണ് ഏല്പിച്ചത് ആ cash ഉം chain ഉം താരമെന്ന വാക്കാല്‍ എന്റെ അമ്മയെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഇനി ഒന്നും ഇല്ല പറയാന്‍ ബാക്കി അമ്മയെ മാനസികമായി വിഷമിപ്പിച്ചു വിട്ടു.ഞാന്‍ case കൊണ്ടുത്തു എന്ന് അവര്‍ അറിഞ്ഞപ്പോള്‍ കള്ള കഥ ഉണ്ടാക്കാ എന്റെ അമ്മ രണ്ടാമതും വന്നു അവര്‍ക്ക് എതിരെ case കൊടുക്കും എന്നു ഭീഷണി പെടുത്തി cash ഉം chain ഉം വാങ്ങി കൊണ്ട് പോയി പോലും … ഞാനും അനിയത്തിയും അമ്മയും കൂടെ അദ്ദേഹത്തിന്റെ മാമ്മിയുടെ അടുത്ത് ഒരു കുറി ചേര്‍ന്നിരുന്നു എനിക്ക് കിട്ടുന്ന പെന്‍ഷന്‍ പൈസയും പിന്നെ അദ്ദേഹത്തിന്റെ സഹോദരി മകളെ നോക്കുന്നതിനു തരുന്ന cash എല്ലാം കൂടെ 65000 ആയിട്ടുണ്ടായിരുന്നു അതും അവര് പറ്റിച്ചു. ട്രീറ്റ്‌മെന്റ് ന്റെ cash എല്ലാം എടുത്ത് എന്നാല്‍ ഇതെങ്കിലും തിരിച്ചു തരാ അതും തരില്ല ഇങ്ങനെ ഉപദ്രവിക്ക വച്ച എന്താ ചെയ്യാ ധനേഷ് ഏട്ടന്റെയും ഫാമിലിയും മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല എന്നെ ഇങ്ങനെ torcher ചെയ്തിട്ട് എന്താ അവര്‍ക്ക് നേട്ടം അറിയില്ല… 6 വര്‍ഷം അദ്ദേഹത്തിന്റെയും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാന്‍… എനിക്ക് എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കില്‍ എന്റെ മരണം കൊണ്ടെങ്കിലും ഞാന്‍ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group