കണ്ണൂർ :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച കുടിയേറ്റ തൊഴിലാളിയായയുവാവ് പിടിയിൽ. രാജസ്ഥാൻ കോട്ട സ്വദേശി വിക്കി ബാരൈ (24) യാണ് കണ്ണൂർ അസി. പോലീസ് കമ്മീഷണർ പി. പി.സദാനന്ദൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലായിരുന്നു സംഭവം. കണ്ണൂരിൽ ബലൂൺ വില്പനക്കെത്തിയ കുടുംബത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തീവണ്ടി മാർഗ്ഗം തട്ടികൊണ്ടു പോകുന്നതിനിടെ കോഴിക്കോട്ട് വെച്ച് പീഡിനത്തിനിരയാക്കുകയായിരുന്നു. പോലീസ് ജാഗ്രതയിൽ പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞെങ്കിലും പ്രതി രക്ഷപ്പെട്ടു.കഴിഞ്ഞ മാസം കണ്ണൂരിലെത്തിയ ഡി.ജി.പി.ക്ക് മുന്നിൽ പരാതിയുമായി യെത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതി കേട്ട ശേഷം എസ്.പി.ക്ക് കേസന്വേഷണ നിർദേശം നൽകുകയായിരുന്നു. തുടർന്ന് കേസന്വേഷണം ഏറ്റെടുത്ത ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ റാഫി അഹമ്മദ്, മഹിജൻ, രഞ്ജിത്ത്, മിഥുൻ എന്നിവരടങ്ങിയ സംഘം രാജസ്ഥാനിലെ കോട്ടയിലെത്തി പ്രതിയെ പിടികൂടി കണ്ണൂരിലെത്തിക്കുകയായിരുന്നു അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഈ കേസിൽ പ്രതിക്ക് ഒത്താശ ചെയ്തതിന്ന്
നേരത്തെ പ്രതിയുടെ സഹോദരിയെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു
Post a Comment