തലശ്ശേരി:
വീടിനകത്ത് പഠിച്ച് കൊണ്ടിരിക്കുകയായിരുന്ന 13കാരിയെ വീട്ടിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ച് ഗർഭിണിയാക്കിയ 60കാരന് ജീവപര്യന്തം തടവും 2,10,000 രൂപ പിഴയും ശിക്ഷ. ചെമ്പേരി നെല്ലിക്കുറ്റിയിലെ ചാലുപറമ്പിൽ ബാലൻ എന്ന സി.കെ. ഗോപാലനെ (60)യാണ് ജില്ലാ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജ് സി.ജി. ഘോഷ ശിക്ഷിച്ചത്. മറ്റൊരു വകുപ്പിൽ അഞ്ച് വർഷം തടവ് വേറെയുമുണ്ട്. ഇരിട്ടി പൊലീസ് ചാർജ് ചെയ്ത കേസിലാണ് ശിക്ഷ. 2012 ലാണ് കേസിന്നാ സ്പദമായ സംഭവം. പിഴ അടച്ചാൽ പെൺകുട്ടിക്ക് നൽകണം. അടച്ചില്ലെങ്കിൽ 13 മാസം തടവ് കൂടുതൽ അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി.കെ. ഷൈമയാണ് ഹാജരായി.
Post a Comment