സംരക്ഷിക്കേണ്ട കരങ്ങൾ തന്നെ ക്രൂരതയിലേക്ക് തള്ളിവിടുമ്പോൾ ഒട്ടും സഹിക്കാനാകില്ല. ഇപ്പോഴിതാ മലപ്പുറത്ത് നിന്നും പുറത്ത് വരുന്നത് അവിശ്വസനീയമായ സംഭവമാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മലപ്പുറം ജില്ലയിലെ മങ്കടയിലാണ് സംഭവം. ഇതേ കേസിൽ കഴിഞ്ഞ മാസം 20ന് കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
12 വയസ്സ് മാത്രമുള്ള പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് പല തവണ പ്രതി പീഡിപ്പിച്ചുവെന്നാണ് കേസ്. ഒളിവിലായിരുന്ന യുവാവ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതിയ്ക്ക് മുൻപാകെയാണ് കീഴടങ്ങിയത്. പാലക്കാട് ചെര്‍പ്പുളശ്ശേരി ചളവറ സ്വദേശി ചിറയില്‍ വിനീഷ് (33) ആണ് കീഴടങ്ങിയത്.
2019 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് വിനീഷ് പെൺകുട്ടിയെ പല തവണ പീഡിപ്പിച്ചിരുന്നു. അതേത്തുടർന്ന് ഒക്ടോബര്‍ 19ന് കുട്ടി മലപ്പുറം വനിതാ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്ക് കൂട്ടു നിന്നതിന് കുട്ടിയുടെ മാതാവായ 30 കാരിയെ 20ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post a Comment