Join Our Whats App Group

അധരങ്ങളുടെ അഴകിന് ചില പൊടിക്കൈകള്‍ ! - Natural Beauty Tips For Your Lips

 


അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില പൊടിക്കൈകള്‍:


വേനല്‍ക്കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നത് നല്ലതാണ്. ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക. മൂന്നു റോസാപ്പൂക്കള്‍ ഗ്ലിസറിനില്‍ ചാലിച്ച് ഉറങ്ങുന്നതിനു മുമ്പായി ചുണ്ടുകളില്‍ പുരട്ടിയ ശേഷം രാവിലെ തണുത്ത വെള്ളത്തില്‍ മൃദുവായി കഴുകുക. ഇതുവഴി ചുണ്ടുകള്‍ക്ക് തിളക്കം ലഭിക്കും.


ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും. ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്. ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും. പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം.


ചുവന്നുള്ളി നീരും തേനും ഗിസറിനും സമം ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കും. മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി ചുണ്ടുകള്‍ ഭംഗിയുള്ളതാകും. പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടും.

ചുവന്നു തുടുത്ത ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്, അതിനായി എന്തു പരീക്ഷണത്തിനും അവര്‍ തയാറാകുന്നതില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല. മുഖസൗന്ദര്യം എന്നപോലെ കാത്തുസൂക്ഷിക്കേണ്ടതാണ് ചുണ്ടുകളുടെ സൗന്ദര്യവും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശ്രദ്ധയോടെയുള്ള പരിചരണമാണ് ചുണ്ടുകള്‍ക്ക് ആവശ്യം. 

പരസ്യങ്ങളുടെ ചുവടുപിടിച്ച് കടകളില്‍ ലിപ്സ്റ്റിക് ബ്രാന്റുകള്‍ക്കായി തെരച്ചില്‍ നടത്തേണ്ട ആവശ്യമില്ല. കാരണം സുന്ദരമായ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍ ധാരാളമാണ്. ചുണ്ടുകളുടെ സ്വാഭാവിക നിറം നിലലിര്‍ത്തുന്നതിനും ധാരാളം പൊടിക്കൈകള്‍ ഉണ്ട്.



keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software ,  Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim

Post a Comment

Previous Post Next Post
Join Our Whats App Group