Join Our Whats App Group

സംസ്ഥാന പുരാരേഖാ വകുപ്പ് കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പ്രോജെക്ടുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു - Kerala Museum Recruitment For Projects - Apply Now

സംസ്ഥാന പുരാരേഖാ വകുപ്പ് കേരളം മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പ്രോജെക്ടുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .


സംസ്ഥാന പുരാരേഖാ വകുപ്പിനു വേണ്ടി തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് കേരളം ചരിത്ര പൈതൃക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വിവിധ പ്രോജക്ടിലേക്ക് (പുരാരേഖകളുടെ വിഷയ സൂചിക തയ്യാറാക്കൽ, രേഖകളുടെ ശാസ്ത്രീയസംരക്ഷണം ) സൂപ്പർവൈസർ, പ്രോജക്ട് ട്രെയിനികൾ, ഡി.ടി.പി. ഓപ്പറേറ്റർ, ബൈൻഡർ, ലാസ്കർ, എന്നിവരെ തെരെഞ്ഞെടുക്കുന്നതിനുവേണ്ടി നിർദ്ദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  മാതൃക അപേക്ഷാ ഫോം  നോട്ടിഫിക്കേഷനിലും , www.museumkeralam.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്. 



സംസ്ഥാന പുരാരേഖാ വകുപ്പ് തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിലേയ്ക്ക്- കേരളം മ്യൂസിയം മുഖേന പുരാരേഖകളുടെ വിഷയ സൂചിക തയ്യാറാക്കുന്ന പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിക്കുന്നു .


തസ്തിക, യോഗ്യത ചുവടെ ചേർക്കുന്നു 


1. സൂപ്പർ വൈസർ 


യോഗ്യത : ഏതെങ്കിലും വിഷയത്തിൽ അംഗീകൃതസർവ്വകലാശാലയിൽ നിന്ന് ലഭിച്ച ബിരുദാനന്തരബിരുദവും/ ആർക്കൈവൽസ്റ്റഡീസ്/ ആർക്കിയോളജി/ മ്യൂസിയോളജി/ കൺസർവേഷൻ ഇവയിലേതെങ്കിലും ബിരുദാനന്തര ഡിപ്ലോമയും .


2. പ്രോജക്‌ട്  ട്രെയിനി 


യോഗ്യത : 

അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ലഭിച്ച ബിരുദവും ആർക്കെവൽ സ്റ്റഡീസ് 1 ആർക്കിയോളജി /മ്യൂസിയോളജി ഇവയിലേതിലെങ്കിലും അംഗീകൃതസ്ഥാപനത്തിൽ നിന്ന് നേടിയ ബിരുദാനന്തര ഡിപ്ലോമ /  പരിശീലനം / അതാതു മേഖലയിലുള്ള മുൻ പരിചയം 


3. ഡി.ടി.പി. ഓപ്പറേറ്റർ 

യോഗ്യത - 12-ാം ക്ലാസ്സ് ജയം, ടൈപ്പ്റൈറ്റിംഗ് ലോവർ (ഇംഗ്ലീഷ് & മലയാളം) & വേഡ് പോസ്സസിംഗ്, ഏതെങ്കിലും അംഗീകൃതസ്ഥാപനത്തിൽ നിന്നും ഡി.ടി.പി. സർട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിരിക്കണം. 


4. ലാസ്കർ 


യോഗ്യത


10-ാം ക്ലാസ്സ് പാസ്സായിരിക്കണം, ഇംഗ്ലീഷ് & മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.


പ്രായപരിധി - സർക്കാർ നിയമാനുസൃതം.



സംസ്ഥാന പുരാരേഖാ വകുപ്പ് കേരളം മ്യൂസിയം മുഖേന തിരുവനന്തപുരം സെൻട്രൽ ആർക്കൈവ്സ് താളിയോല രേഖകളുടെ വിഷയ സൂചിക തയ്യാറാക്കുന്ന പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിക്കുന്നു 


തസ്തിക, യോഗ്യത ചുവടെ ചേർക്കുന്നു 


1. സൂപ്പർ വൈസർ 


യോഗ്യത

 MA Manuscriptology,വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ,തമിഴ്, ലിപ്യന്തരണത്തിൽ 6 മാസത്തിൽ കുറയാത്ത മുൻപരിചയവും. 


2. പ്രോജക്‌ട് ട്രെയിനി 


യോഗ്യത

 MA Manuscriptology,വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്മ,തമിഴ്, ലിപ്യന്തരണത്തിൽ മുൻപരിചയവും. 


3. ലാസ്ക്കർ 


യോഗ്യത


10-ാം ക്ലാസ്സ് പാസ്സായിരിക്കണം, ഇംഗ്ലീഷ് & മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല. 


പ്രായപരിധി - സർക്കാർ നിയമാനുസൃതം.




സംസ്ഥാന പുരാരേഖാ വകുപ്പ് തിരുവനന്തപുരം ആർക്കൈവ്സ് ഡയറക്ടറേറ്റ്, സെൻട്രൽ ആർക്കൈവ്സ്, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകൾ എന്നിവിടങ്ങളിലേയ്ക്ക്- കേരളം മ്യൂസിയം മുഖേന രേഖകളുടെ ശാസ്ത്രീയസംരക്ഷണം പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിക്കുന്നു തസ്തിക, യോഗ്യത ചുവടെ ചേർക്കുന്നു .


1.പ്രോജക്ട് ട്രെയിനി 


യോഗ്യത 

ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദം  OR 

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവ്വകലാശാലാ  ബിരുദവും ആർക്കൈവൽസ്റ്റഡീസ്/ കൺസർവേഷൻ ഇവയിലേതെങ്കിലും വിഷയത്തിൽ അംഗീകൃതസ്ഥാപനത്തിൽ നിന്ന് ലഭിച്ച  ബിരുദാനന്തര / ഡിപ്ലോമ/പരിശീലനം/മേഖലയിലുള്ള മുൻപരിചയം .


2. ബൈൻഡർ 


യോഗ്യത  

എസ്.എസ്.എൽ.സി./ തത്തുല്യമായ പരീക്ഷായോഗ്യതയും, ബുക്ക് ബൈൻഡിംഗിൽ NCVT സർട്ടിഫിക്കറ്റ്/ കേരള സർക്കാർ ടെക്നിക്കൽ എക്സാമിനേഷൻ ഇൻ ബുക്ക് ബൈൻഡിംഗ് (ലോവർ)/എം.ജി.ടി.ഇ. (ലോവർ) ഇവയിലേതെങ്കിലും ഒന്നു പാസ്സായിരിക്കണം. 


3. ലാസ്ക്കർ 


യോഗ്യത


10-ാം ക്ലാസ്സ് പാസ്സായിരിക്കണം. ഇംഗ്ലീഷ് & മലയാളം വായിക്കാനും എഴുതാനുമുള്ള കഴിവുണ്ടായിരിക്കണം. ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതല്ല.



അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : 20.10.2021


നിശ്ചിത യോഗ്യതയുള്ളവർ പൂരിപ്പിച്ച അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 20.10.2021 വൈകുന്നേരം 5 മണിയ്ക്ക് മുമ്പ് അപേക്ഷ കേരളം മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർക്ക് സമർപ്പിക്കേണ്ടതാണ്. 


അപേക്ഷ അയക്കേണ്ട മേൽവിലാസം - എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള മ്യൂസിയം, പാർക്ക് വ്യൂ, തിരുവനന്തപുരം - 695033

അപേക്ഷകർ അപേക്ഷയുടെ കവറിന്പുറത്ത് പ്രൊജക്റ്റും തസ്തികയും നിർബന്ധമായും രേഖപ്പെടുത്തണം. അല്ലാത്ത പക്ഷം അപേക്ഷ നിരസിക്കുന്നതാണ്.


നോട്ടിഫിക്കേഷൻ : Click Here

Official Website : Click Here


Kerala Museum Recruitment For Projects - Apply Now

Post a Comment

Previous Post Next Post
Join Our Whats App Group