Join Our Whats App Group

ജിമെയിൽ, യൂട്യൂബ് തുടങ്ങിയ ഗൂഗിൾ പ്രൊഡക്റ്റുകൾ ഇനിമുതൽ ഈ ആൻഡ്രോയിഡ് ഫോണുകളിൽ പ്രവർത്തിക്കില്ല. Google products like Gmail and YouTube will no longer work on these Android Phones

നമ്മളെല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ആണല്ലോ? എന്തൊരു കാര്യം സെർച്ച് ചെയ്യാനും അത് പോലെ കാൾ ചെയ്യാനും, പണം അയക്കനും എല്ലാം മൊബൈൽ ഉപയോഗിക്കുന്നു.


എന്നാൽ, ഇപ്പോൾ പുതിയൊരു നിയമം വരുകയാണ്. ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ്. ജിമെയിൽ, യൂട്യൂബ് തുടങ്ങിയ ഗൂഗിൾ പ്രൊഡക്റ്റുകൾ ഇനി മുതൽ ചില ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ പ്രവർത്തിക്കില്ല. ഈ സ്മാർട്ട് ഫോണുകൾക്കുള്ള സപ്പോർട്ട് ഗൂഗിൾ പിൻവലിച്ചതിനാലാണ് ഇവ സൈൻ ഇൻ ചെയ്യാൻ കഴിയാത്തത്. ആൻഡ്രോയിഡ് 2.3.7 നോ അതിനു താഴെയുള്ള പതിപ്പുകൾക്കോ ഉള്ള സപ്പോർട്ട് ആണ് ഗൂഗിൾ നിർത്തലാക്കിയത്. 2010 ഡിസംബറിൽ ആണ് ആൻഡ്രോയിഡ് 2.3.7 പതിപ്പ് അവതരിപ്പിച്ചത്.

പഴയ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ആണ് ഇത്തരത്തിലുള്ള സേവനങ്ങൾ നഷ്ടപ്പെടുന്നത്. അപ്പോൾ ഏതൊക്കെ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ ആണ് ഇത് ബാധിക്കുന്നത് എന്ന് മനസ്സിലാക്കാം. ഈ മൊബൈൽഫോൺ ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ അപ്ഡേറ്റ് ചെയ്യുക തന്നെ വേണ്ടിവരും. ഇല്ലെങ്കിൽ നിങ്ങൾക്ക് ഇതിലേക്ക് നേരിട്ട് അക്സസ്സ് ചെയ്യുവാൻ സാധിക്കുകയില്ല. ഉപഭോക്താവിന്റ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നത് എന്നാണ് കമ്പനി പറയുന്നത്. ഈ ആപ്പുകളിൽ സൈൻ ഇൻ ചെയ്താല്‍ എറർ കാണിക്കും.

Sony Xperia Advance, Lenovo K800, Sony Xperia Go, Vodafone Smart II, Samsung Galaxy S2, Sony Xperia P, LG Spectrum, Sony Xperia S എന്നിവ ഉപയോഗിക്കുന്ന ഉപയോക്താക്കൾക്ക് അവരുടെ ഉപകരണങ്ങളിൽ ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിയില്ല. എൽജി പ്രാഡ 3.0, എച്ച്ടിസി വെലോസിറ്റി, എച്ച്ടിസി ഇവോ 4 ജി, മോട്ടറോള ഫയർ, മോട്ടറോള XT532 എന്നിവയിലും ഈ ആപ്പുകൾ പ്രവർത്തിക്കില്ല. ഈ ആപ്പുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ ആൻഡ്രോയിഡ് 3.0 അല്ലെങ്കിൽ അതിന് മുകളിലുള്ള ഉപകരണത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ Google ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കൾ അവരുടെ ആൻഡ്രോയിഡ് പതിപ്പ് അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ, ഈ ആപ്പുകൾ സൈൻ ചെയ്യുന്നതിൽ അവർ പ്രശ്നങ്ങൾ നേരിടേണ്ടിവരും. പഴയ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുമല്ലോ..?

Post a Comment

Previous Post Next Post
Join Our Whats App Group