Join Our Whats App Group

നവജാത ശിശുക്കള്‍ക്ക് കണ്ണെഴുതരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ - Eye liner infant babies



നവജാത ശിശുക്കള്‍ക്ക് കണ്ണും പുരികവും എഴുതികൊടുക്കുന്നത് മലയാളികള്‍ക്കിടയില്‍ പതിവാണ്. എന്നാല്‍, കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് അത്ര നല്ല കാര്യമല്ല. ആറ് മാസം വരെയെങ്കിലും കുട്ടികളുടെ കണ്ണിനുള്ളില്‍ കണ്‍മഷി എഴുതുന്നത് ഒഴിവാക്കണമെന്ന് ശിശു ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ കണ്ണുകളെ ഇത് സാരമായി ബാധിച്ചേക്കാം. അതുകൊണ്ടാണ് കണ്ണിനുള്ളില്‍ കണ്‍മഷി ഇടുന്നത് ഒഴിവാക്കണമെന്ന് പറയുന്നത്. പുരികം വരച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് കൃത്യമായി പുരികം വരുകയുള്ളൂ എന്ന വിശ്വാസവും തെറ്റാണ്. പുരികം വരുന്നതും മുടി വളരുന്നതും തികച്ചും ജനിതകമായ കാര്യമാണ്. കണ്‍മഷി ഇടുന്നതുമായി അതിനു യാതൊരു ബന്ധവുമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group