Join Our Whats App Group

നിങ്ങളുടെ എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ ലഭ്യം download SSLC certificate FROM DIGILOCKER ആപ്പ്

 


ഈ വര്‍ഷത്തെ എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്​ കീഴിലെ പരീക്ഷാഭവനാണ്​ ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്​. ഡിജി ലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാന്‍ സാധിക്കുമെന്ന്​ പരീക്ഷ കമീഷണര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കേരള സംസ്​ഥാന ഐ.ടി മിഷന്‍, ഇ -മിഷന്‍, ദേശീയ ഇ -ഗവേണന്‍സ്​ ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ്​ സംവിധാനം നടപ്പിലാക്കിയത്​.നമു​ക്ക്​ ആവശ്യമായ എല്ലാ രേഖകളും സുരക്ഷിതമായി ഇ -രേഖകളാക്കി സൂക്ഷിക്കുവാനുള്ള സംവിധാനമാണ്​ ഡിജിലോക്കര്‍.



https://digilocker.gov.in

എന്ന വെബ്​സൈറ്റിലൂടെ മൊബൈല്‍ നമ്ബറും ആധാര്‍ നമ്ബറും ഉപയോഗിച്ച്‌​ ഡിജി ലോക്കര്‍ അക്കൗണ്ട്​ തുറക്കാം. എസ്​.എസ്​.എല്‍സി സര്‍ട്ടിഫിക്കറ്റ്​ ലഭിക്കുന്നതിനായി ആദ്യം ഡിജിലോക്കറില്‍ ലോഗിന്‍ ചെയ്​ത ശേഷം ‘get more now‘ എന്ന ബട്ടണ്‍ ക്ലിക്ക്​ ചെയ്യണം. ശേഷം ‘education‘ എന്ന സെക്​ഷനില്‍ നിന്ന്​ ‘Board of public examination kerala‘ ​െതരഞ്ഞെടുക്കുക.തുടര്‍ന്ന്​ ‘Class X school leaving certificate‘ തെരഞ്ഞെടുത്ത്​ വര്‍ഷവും രജിസ്​റ്റര്‍ നമ്ബറും കൊടുത്ത്​ സൈറ്റിലൂടെ ലഭിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ട്ടിഫിക്കറ്റ്​ ലഭ്യമാകും. ഡിജിലോക്കര്‍ സംബന്ധമായ സംശയങ്ങള്‍ക്കും പ്രശ്​നപരിഹാരങ്ങള്‍ക്കും സംസ്​ഥാന ഐ.ടി മിഷന്‍െറ സിറ്റിസണ്‍ കാള്‍ സെന്‍ററിലെ 1800 4251 1800 (ടോള്‍ ഫ്രീ), 155300 (ബി.എസ്​.എന്‍.എല്‍ നെറ്റ്​വര്‍ക്ക്​​), 0471 233 5523 (മറ്റ്​ നെറ്റ്​വര്‍ക്കുകള്‍) എന്നീ ഫോണ്‍ നമ്ബറുകളില്‍ വിളിക്കാം


DigiLocker is a key initiative under Digital India, the Government of India's flagship program aimed at transforming India into a digitally empowered society and knowledge economy. Targeted at the idea of paperless governance, DigiLocker is a platform for issuance and verification of documents & certificates in a digital way, thus eliminating the use of physical documents. The DigiLocker website can be accessed at https://digitallocker.gov.in/.


You can now access your documents and certificates from your DigiLocker on your mobile devices.

Download Digi locker application

Post a Comment

Previous Post Next Post
Join Our Whats App Group