Join Our Whats App Group

എങ്ങനെ ആധാർ കാർഡ് ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാം? download adhar online

ഇക്കാലത്ത് നമ്മുടെ എല്ലാ ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണല്ലോ. നിലവിലെ തിരിച്ചറിയര്‍ രേഖകളായ റേഷന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, പാന്‍ കാര്‍ഡ് എന്നിവ പോലെ തന്നെയാണ് ഇതും. പ്രാഥമിക വിവരങ്ങള്‍ കമ്പ്യൂട്ടറിൽ ശേഖരിക്കുന്നതിനോടൊപ്പം തന്നെ മുഖത്തിന്റെ ചിത്രം, വിരലടയാളം, ഐറിസ് ചിത്രം എന്നിവ മെഷീനുകള്‍ ഉപയോഗിച്ച് രേഖപ്പെടുത്തും.

ആധാര്‍ കാര്‍ഡിനായി എന്റോള്‍ ചെയ്ത് ദീര്‍ഘ കാലമായി കാത്തിരിക്കുന്നവരായിരിക്കും പലരും. എങ്കില്‍ വിഷമിക്കേണ്ട. ആധാര്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ആധാര്‍ കാര്‍ഡ് എങ്ങനെ ഓണ്‍ലൈനിലൂടെ ഡൗണ്‍ലോഡ് ചെയ്യാംഎന്ന് താഴെ നിന്നും മനസ്സിലാക്കാം.

സ്റ്റെപ്പ് 1: ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ഒപു പേജ് തുറന്നു വരുന്നതാണ്. ഇവിടെയാണ് നിങ്ങള്‍ക്കു ലഭിച്ച രസീതിന്റെ ആവശ്യം. അതില്‍ നിന്നും ലഭിക്കുന്ന ഡിറ്റൈല്‍സ് ഉപയോഗിച്ച് ഫോം ഫില്‍ ചെയ്ത് സബ്മിറ്റ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2: ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെട്ടു കൊണ്ട് ഒരു പേജ് തുറന്നു വരും. അതില്‍ എന്റോള്‍മെന്റ് സമയത്ത് കൊടുത്ത മൊബൈല്‍ നമ്പര്‍ അവിടെ എന്റര്‍ ചെയ്യുക. അതിനു ശേഷം സബ്മിറ്റ് എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.


സ്‌റ്റെപ്പ് 3: ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒരു സെക്യൂരിറ്റി പാസ്‌വേഡ് ലഭിച്ചിട്ടുണ്ടാകും. അത് ടൈപ്പ് ചെയ്ത് എന്റര്‍ ചെയ്യുക.


സ്റ്റെപ്പ് 4: അപ്പോള്‍ വീണ്ടും ഒരു പുതിയ പേജ് തുറന്നു വരുന്നതാണ്. അതില്‍ കാണുന്ന 'Download your e Addhar' എന്നതില്‍ ക്ലിക്ക് ചെയ്യുക.


സ്‌റ്റെപ്പ് 5: അപ്പോള്‍ ഒരു പിഡിഎഫ് ഫയര്‍ തുറന്നു വരും. ഈ ഫയല്‍ തുറക്കുമ്പോള്‍ പാസ്‌വേഡ് ആവശ്യപ്പെടും. പാസ്‌വേഡ് ഏതാണെന്ന് അറിയാനായി പേജിന്റെ താഴെയായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും. ആധാര്‍ാര്‍ഡിനു രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ ഇങ്ങനെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുളളൂ.


അറിയിപ്പ് 

ടെക്നോളജി സംബന്ധമായ വാർത്തകളും അറിയിപ്പുകളും നിങ്ങളുടെ വാട്സ്ആപ്പിൽ ലഭ്യമാവാൻ ഗ്രൂപ്പിൽ അംഗമാവുക.

Post a Comment

Previous Post Next Post
Join Our Whats App Group