ആലപ്പുഴ:
ആലപ്പുഴ പള്ളിപ്പാട് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ബിജെപി പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സുല്‍ഫത്ത്, ബിജെപി പ്രവര്‍ത്തകനായ ഗീരീഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഗിരീഷിനെ വണ്ടാനം മെഡിക്കല്‍ കോളേജ്(ങലറശരമഹ രീഹഹലഴല) ആശുപത്രിയിലും സുല്‍ഫത്തിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് ഹരിപ്പാട് നടുവട്ടം സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ ഡിവൈഎഫ്‌ഐ ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായുണ്ടായ സംഘര്‍ഷത്തിലാണ് ഇരുവര്‍ക്കും വെട്ടേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
إرسال تعليق