Join Our Whats App Group

വീട്ടിലെ വൈദുതി ബിൽ കുറക്കാൻ ഇവൻ മതി – മെക്കോ എനർജി മീറ്റർ

 


നമ്മുടെയെല്ലാം വീടുകളിൽ പ്രധാനമായും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് കൂടി വരുന്ന കറണ്ട് ബില്ല്. പഴയകാലത്തെ അപേക്ഷിച്ച് ഇന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, TV എന്നിവ ഉപയോഗിക്കാത്ത വീടുകൾ കുറവാണ് എന്ന് തന്നെ പറയാം. ഇത്തരം ഇലക്ട്രോണിക് ഉല്പന്നങ്ങളുടെ ഉപയോഗം എത്രമാത്രം ഉണ്ടെന്ന് കൃത്യമായി മോണിറ്റർ ചെയ്യുന്നതുവഴി കറണ്ട് ബില്ല് ഒരു പരിധിവരെ കുറയ്ക്കാൻ സാധിച്ചേക്കാം. ടിവി, ഫ്രിഡ്ജ് വാഷിംഗ് മെഷീൻ എന്നുവേണ്ട ഒരു മൊബൈൽ ചാർജറിൽ വരെ എത്രമാത്രം വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്താൻ സാധിക്കുന്ന ഒരു ഉപകരണത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. ഇതുവഴി നിങ്ങളുടെ ഇലക്ട്രിസിറ്റി ബില്ല് ഒരുപരിധിവരെ കുറയ്ക്കാനായി സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ഓരോ ഉപകരണങ്ങളിലും ഉപയോഗിക്കുന്ന കറണ്ട് അളവ് മനസ്സിലാക്കാനായി ഒരു മീറ്റർ ആണ് ( Meco Energy Meter ) ഉപയോഗിക്കുന്നത്. സാധാരണ ഇലക്ട്രോണിക് ഉപകരണങ്ങൾ കണക്ട് ചെയ്യുന്ന പ്ലഗിന്റെ അതെ രീതിയിൽ മൂന്ന് പിന്നുകൾ ഉൾപ്പെടുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിട്ടുള്ളത്. നിങ്ങൾ മോണിറ്റർ ചെയ്യാൻ ഉദ്ദേശിക്കുന്ന ഉപകരണം കണക്ട് ചെയ്യുന്ന പോർട്ടിൽ ആദ്യം ഈ ഉപകരണം ഫിറ്റ് ചെയ്തു ഇതിനു മുകളിലായി ഉപകരണത്തിന്റെ പ്ലഗ് കുത്തുകയാണ്‌ വേണ്ടത്. ഇത്തരത്തിൽ പ്ലഗ് കണക്ട് ചെയ്ത് കഴിയുമ്പോൾ നിങ്ങൾ കണക്ട് ചെയ്ത ഉപകരണത്തിൽ എത്ര വാട്സ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്നിങ്ങനെയുള്ള എല്ലാവിധ വിവരങ്ങളും കാണാവുന്നതാണ്. 10 ആമ്പിയർ വരെയുള്ള ഉപകരണങ്ങളാണ് ഈ ഒരു മീറ്റർ ഉപയോഗിച്ച് മോണിറ്റർ ചെയ്യാൻ സാധിക്കുക. വീട്ടിലെ നിത്യോപയോഗ വസ്തുക്കളായ ഇൻഡക്ഷൻ സ്റ്റവ് മുതൽ എസി വരെ എല്ലാ ഉപകരണങ്ങളും ഈ ഒരു മീറ്റർ ഉപയോഗിച്ച് മോണിറ്റർ ചെയ്യാം.
വീട്ടിലെ വൈദുതി ബിൽ കുറക്കാൻ ഇവൻ മതി
വീട്ടിലെ വൈദുതി ബിൽ കുറക്കാൻ ഇവൻ മതി

നിങ്ങൾക്ക് ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാനായി വളരെ എളുപ്പത്തിൽ ഒരു ഹാൻഡ് ഫാൻ എടുത്ത് അതിനു പുറകിൽ മാക്സിമം എത്ര വാട്ട്സ് വൈദ്യുതി ഉപയോഗിക്കുന്നുണ്ട് എന്ന് പരിശോധിച്ചശേഷം ഈ ഒരു മീറ്റർ പ്ലഗിലേക്ക് കണക്ട് ചെയ്തു നൽകാവുന്നതാണ്. ഇപ്പോൾ നിങ്ങൾ ഫാനിന്റെ സ്പീഡ് അഡ്ജസ്റ്റ് ചെയ്യുന്നതിനനുസരിച്ച് മീറ്ററിൽ ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവിലും കുറവ് വരുന്നതായി കാണാവുന്നതാണ്. അതായത് ഫാൻ ഒന്നിലാണ് കറങ്ങുന്നത് എങ്കിൽ ഏകദേശം ഉപയോഗിക്കുന്ന വൈദ്യുതി 53 വാട്ടസിന് അകത്തും, സ്പീഡ് കുറയ്ക്കുന്നതനുസരിച്ച് കുറവ് വരുന്നതും കാണാവുന്നതാണ്.


ഇതേരീതിയിൽ മൊബൈൽ ചാർജർ ഉപയോഗിച്ചു നോക്കാവുന്നതാണ്. എന്നാൽ പലപ്പോഴും ഇവിടെ സംഭവിക്കുന്നത് സ്വിച്ച് ഓഫ് ആയി കിടക്കുമ്പോഴും.5 വാട്ട്സ് വൈദ്യുതി ഉപയോഗിക്കുന്നു എന്നതാണ്. എന്നാൽ ഇങ്ങനെ സംഭവിക്കുന്നതിന് പ്രധാന കാരണം ഓരോ ഫോണിനും കമ്പനി നൽകുന്ന ചാർജർ ഉപയോഗിക്കാത്തതാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ ഫോണിന്റെ കമ്പനി ഏതാണ് അവർ നൽകുന്ന ചാർജർ തന്നെ ചാർജ് ചെയ്യുന്നതിനായി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഇതേ രീതിയിൽ നിങ്ങളുടെ വീട്ടിൽ നിത്യ ഉപയോഗത്തിനായി ആവശ്യമായിവരുന്ന ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ലാപ്ടോപ്പ് ഓവൻ എന്നിവയിലെല്ലാം ഈ ഒരു മീറ്റർ ഉപയോഗിച്ച് കണക്ട് ചെയ്യുന്നത് വഴി കൃത്യമായി ഉപയോഗിക്കുന്ന കറണ്ട് അളവ് മോണിറ്റർ ചെയ്യാൻ സാധിക്കുന്നതാണ്. അതായത് നമ്മൾ വിചാരിക്കുന്നത് ഫ്രിഡ്ജ് ഉപയോഗിക്കുമ്പോൾ ഒരുപാട് വൈദ്യുതി നഷ്ടപ്പെടും എന്നതാണ്, എന്നാൽ ഇവിടെ ഏകദേശം ഉപയോഗിക്കുന്ന കറണ്ട് അളവ് 44 വാട്സ് മാത്രമാണ്. എന്നുമാത്രമല്ല ഇൻവെർട്ടർ കംപ്രസ്സറിൽ ഫ്രിഡ്ജ് വർക്ക് ചെയ്യുമ്പോൾ ഓട്ടോമാറ്റിക് ആയി തന്നെ അവ ഓരോ ഇടവേളകളിലും ഓഫായി പോകുന്നതാണ്.

ഇത്തരത്തിൽ മീറ്ററിലേക്ക് വയർ കണക്ട് ചെയ്യുമ്പോൾ വലിയ തോതിൽ വൈദ്യുതി പോകുന്നുണ്ട് എന്ന് കണ്ടാൽ അതിന്റെ അർത്ഥം എവിടെയോ വയറിങ്ങിൽ വൈദ്യുതി നഷ്ടപ്പെടുന്നുണ്ട് എന്നതാണ്. കൂടാതെ ഓരോ ഉപകരണത്തിലും മോണിറ്റർ ചെയ്യേണ്ട സമയം, എഫിഷ്യൻസി എന്നിവയെല്ലാം മോണിറ്റർ ചെയ്യാൻ സാധിക്കുന്നതാണ്.750 വാട്സ് ഉള്ള ഒരു മിക്സി ഓൺ ചെയ്തു നോക്കുമ്പോൾ വലിയ തോതിൽ വ്യത്യാസം വരികയാണെങ്കിൽ, കൃത്യമായി മോണിറ്റർ ചെയ്യണം എന്ന് മനസ്സിലാക്കാം.

ഇത്തരത്തിൽ ഒരു വൈദ്യുത മോണിറ്റർ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പവർ ഗാർഡ്PG08G എന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്തു നൽകി ആമസോൺ അല്ലെങ്കിൽ ഫ്ലിപ്പ് കാർട്ട് പോലുള്ള സൈറ്റിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. 800 രൂപ മുതൽ വിലയുള്ള മീറ്ററുകൾ ഇത്തരത്തിൽ നിങ്ങൾക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്നതാണ്.

Post a Comment

أحدث أقدم
Join Our Whats App Group