ഇന്ന് മിക്ക ആളുകളും വൈഫൈ സംവിധാനം ഉപയോഗപ്പെടുത്തുന്ന വരാണ്. എന്നാൽ നെറ്റ് ഉപയോഗത്തിന് വേണ്ടി മാത്രമാണ് വൈഫൈ സേവനം കൂടുതൽ പേരും ഉപയോഗപ്പെടുത്തുന്നത്. വൈഫൈ ഉപയോഗിച്ചുകൊണ്ടുള്ള കോളിംഗ് സംവിധാനം നിലവിലുണ്ട് എങ്കിലും പലർക്കും അതിനെപ്പറ്റി കൂടുതലായി ഒന്നും അറിയുന്നുണ്ടാവില്ല. ഇന്ത്യയിൽ വൈഫൈ കോളിംഗ് സംവിധാനം പ്രൊവൈഡ് ചെയ്യുന്ന പ്രധാന സേവനദാതാക്കൾ ആണ് ഐഡിയ, വൊഡാഫോൺ, റിലയൻസ് ജിയോ, എയർടെൽ എന്നീ കമ്പനികളെല്ലാം. എന്താണ് വൈഫൈ കോളിംഗ് സംവിധാനം എന്നും, അതിനാവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്നും കൃത്യമായി മനസിലാക്കാം.
വൈഫൈ കോളിങ്ങിനെ പറ്റി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
പലരും വൈഫൈ കോളിംഗ് സംവിധാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഉപയോഗപ്പെടുത്തുന്ന വരുടെ എണ്ണം വളരെ കുറവാണ് എന്ന് തന്നെ പറയാം. കൃത്യമായി എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് അറിയാത്തതുകൊണ്ടാണ് വൈഫൈ കോളിംഗ് രീതി പലരും ഉപയോഗിക്കാത്തത്. നമ്മുടെ നാട്ടിൽ മിക്കസ്ഥലങ്ങളിലും ആവശ്യത്തിന് നെറ്റ്‌വർക്ക് കവറേജ് ഇല്ലാത്ത സാഹചര്യങ്ങളിൽ ഫലപ്രദമായ രീതിയിൽ വൈഫൈ കോളിംഗ് ഉപയോഗിക്കാവുന്നതാണ്.എന്നാൽ ഇവിടെ വൈഫൈ സംവിധാനം ലഭ്യമാകണം എന്നുമാത്രം. മുകളിൽ പറഞ്ഞതുപോലെ ഇന്ത്യയിൽ ഒട്ടുമിക്ക മൊബൈൽ നെറ്റ്‌വർക്ക് സേവനദാതാക്കളും വൈഫൈ കോളിംഗ് സപ്പോർട്ട് ചെയ്യുന്നുണ്ട്.
വൈഫൈ കോളിംഗ് ആക്ടിവേറ്റ് ചെയ്യാൻ ആൻഡ്രോയ്ഡ് ഫോണിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
ഇതിനായി ആദ്യം നിങ്ങളുടെ ഫോണിൽ സെറ്റിംഗ്സ് എടുത്ത് നെറ്റ്‌വർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക. ചില ആൻഡ്രോയിഡ് ഫോണുകളിൽ മൊബൈൽ നെറ്റ്‌വർക്ക് എന്നോ അല്ലെങ്കിൽ കണക്ഷൻ എന്ന രീതിയിലോ ആണ് ഇവ നൽകിയിട്ടുണ്ടാവുക.
തുടർന്ന് വൈഫൈ പ്രിഫറൻസ് തിരഞ്ഞെടുത്ത് അഡ്വാൻസ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഇപ്പോൾ ലഭിക്കുന്ന ടേബിൽ വൈഫൈ കോളിംഗ് ലഭ്യമാണോ എന്ന് ഉറപ്പുവരുത്തിയശേഷം ക്ലിക്ക് ചെയ്യുക. അതിനുശേഷം ഏത് സിം ഉപയോഗിക്കുമ്പോഴാണ് വൈഫൈ കോളിംഗ് ആവശ്യമുള്ളത് അത് തിരഞ്ഞെടുത്ത് നൽകുക.
ഇത്രയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണിൽ വൈഫൈ കോളിംഗ് സംവിധാനം സെറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.ഐഫോൺ ഉപയോഗിക്കുന്നവർക്ക് വൈഫൈ കോളിംഗ് സംവിധാനം ആക്ടിവേറ്റ് ചെയ്യേണ്ട രീതി എങ്ങനെയാണ്?
ഫോണിൽ സെറ്റിംഗ്സ് ഓപ്ഷൻ തിരഞ്ഞെടുത്ത്, മൊബൈൽ ഡാറ്റാ ഓപ്ഷനിൽ വൈഫൈ കോളിംഗ് ക്ലിക്ക് ചെയ്യുക. വൈഫൈ ഡാറ്റ കോളിംഗ് ഓൺ ദിസ് ഫോൺ എന്ന് തിരഞ്ഞെടുത്തു നൽകു ന്നതു വഴി വൈഫൈ കോളിംഗ് സാധ്യമാകുന്നതാണ്.
إرسال تعليق