തിരുവനന്തപുരം:
മുന്‍ സുഹൃത്തിന്റെ ദാമ്പത്യം തകര്‍ക്കാന്‍ ഹണിട്രാപ്പ് കെണിയൊരുക്കി വീട്ടമ്മയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം കാഞ്ഞിരംപ്പാറ സ്വദേശി സൗമ്യ ആണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്. മുന്‍ സുഹൃത്തിന്റെ ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ ഉണ്ടാക്കി സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനായി യുവതി ഹണിട്രാപ്പിലൂടെ ഇരയാക്കുന്ന യുവാക്കളുടെ ഫേസ്ബുക്ക്, വാട്‌സ് ആപ്പ് അക്കൗണ്ടുകളാണ് ഉപയോഗിച്ചിരുന്നത്.
ഫേസ്ബുക്ക് വഴി പരിചയപ്പെടുന്ന യുവാക്കള്‍ക്ക് വീഡിയോ ചാറ്റിലൂടെ നഗ്നത കാണിക്കും. പിന്നീട് ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ട് വിവരങ്ങളും മൊബൈല്‍ നമ്പരുമടക്കം വാങ്ങും. യുവാക്കളുടെ പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പുതിയ അക്കൗണ്ടുകളും വാട്‌സ് ആപ്പ് തുടങ്ങും. തുടര്‍ന്ന് ഇവ വഴിയാണ് വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ചത്.
നൂറിലധികം ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ വഴിയാണ് യുവതി ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. ഇരയായ യുവതിയുടെ വീട്ടുകാര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ അന്വേഷണം യുവാക്കളിലെത്തിയപ്പോഴാണ് സൗമ്യ ഒരുക്കിയ ഹണിട്രാപ്പിന്റെ ചുരുളഴിഞ്ഞത്. അന്വേഷണം ഉണ്ടായാലും യുവാക്കളിലേക്ക് മാത്രം എത്തുമെന്നായിരുന്നു കമ്പ്യൂട്ടര്‍ വിദഗ്ദകൂടിയായ സൗമ്യ വിചാരിച്ചത്. സൗമ്യയ്ക്ക് വ്യാജ അക്കൗണ്ടുകളുണ്ടാക്കന്‍ സഹായിച്ച ഇടുക്കി സ്വദേശി നെബിനെ പൊലീസ് പിടികൂടിയിരുന്നു.
Post a Comment