Join Our Whats App Group

സ്നേഹപൂര്‍വം' പദ്ധതിയില്‍ അപേക്ഷിക്കാം..

അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഇരുവരും മരണമടഞ്ഞ, നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബിരുദം/പ്രൊഫഷണല്‍ ബിരുദം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ നടപ്പിലാക്കുന്ന  'സ്നേഹപൂര്‍വം' പ്രതിമാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം.   വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനമേധാവി മുഖേന ഒക്ടോബര്‍ 27 മുതലാണ് അപേക്ഷിക്കേണ്ടത്.  പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കാന്‍ നിലവിലുള്ള ഗുണഭോക്താക്കളും പുതിയ അപേക്ഷകരും അവര്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി അപ്ലോഡ് ചെയ്യണം. സ്ഥാപന മേധാവികള്‍ മുഖേനയല്ലാതെ നേരിട്ടയയ്ക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. ഓണ്‍ലൈന്‍ ആയി ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. വിശദവിവരം www.kssm.ikm.in ലും ടോള്‍ഫ്രീ നമ്പറായ 1800 120 1001 ലും ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group