Join Our Whats App Group

ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നിന് ഒടുവില്‍ വാട്ട്സ്ആപ്പ് പരിഹാരം കണ്ടു

വാട്ട്സ്ആപ്പിലെ ഏറ്റവും വലിയ പ്രശ്നങ്ങളില്‍ ഒന്നിന് ഒടുവില്‍ വാട്ട്സ്ആപ്പ് തന്നെ പരിഹാരം കണ്ടുവെന്ന് റിപ്പോര്‍ട്ട്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ വാട്ട്സ്ആപ്പ് ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതാണ്. എന്നാല്‍ ക്ലൌഡ് സ്റ്റോറേജില്‍ സൂക്ഷിക്കുന്ന ചാറ്റ് ബാക്ക്അപ് എന്‍ക്രിപ്റ്റഡ് അല്ല. ഇതിന് പരിഹാരമായ ചാറ്റ് ബാക്ക്അപ്പുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്ന സംവിധാനം വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്.

ഐഒഎസില്‍ ബീറ്റപതിപ്പിലാണ് ഇപ്പോള്‍ ഈ പ്രത്യേകത അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഒപ്പം ബിസിനസ് ബീറ്റ പതിപ്പിലും ഇത് ലഭിക്കും. ഇതിനായി നിങ്ങള്‍ ഒരു ബീറ്റ യൂസര്‍ ആണെങ്കില്‍ Whatsapp settings>Chats>Chat Backup> End to End Encrypted backup എന്ന് നോക്കിയാല്‍ മതി. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ തന്നെ ഡിവൈസിന്‍റെ ബാക്ക് അപ് വാട്ട്സ്ആപ്പ് ആപ്പിന് വേണ്ടി തയ്യാറല്ലെ എന്ന് നോക്കണം. ഇതിനായി ഫോണിലെ സെറ്റിംഗ്സില്‍ പോകുക Your Name>iCloud>Mange Storage>Backup>Disable Whatsapp എന്ന് നല്‍കണം.

ഏറ്റവും പ്രധാനപ്പെട്ടത് എന്‍ക്രിപ്റ്റഡ് വാട്ട്സ്ആപ്പ് ചാറ്റ് ബാക്ക്അപ് ഉപയോഗിക്കുമ്പോള്‍ അതിന് ഒരു പസ്വേര്‍ഡ് ഉണ്ടാക്കുകയും അത് ഓര്‍ത്തുവയ്ക്കുകയും വേണം എന്നതാണ്. ഇത് മറന്നുപോവുകയാണെങ്കില്‍ പിന്നീട് ഒരിക്കലും നിങ്ങളുടെ ചാറ്റ് റീസ്റ്റോര്‍ ചെയ്യാന്‍ പറ്റില്ല. നേരത്തെ തന്നെ ആന്‍ഡ്രോയ്ഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് വേണ്ടി എന്‍ക്രിപ്റ്റഡ് ചാറ്റ് ബാക്ക്അപ് വാട്ട്സ്ആപ്പ് അവതിപ്പിച്ചിരുന്നു. ഐഒഎസിലും അവതരിപ്പിച്ചതോടെ ഉടന്‍ തന്നെ വാട്ട്സ്ആപ്പ് സാധാരണ ഉപയോക്താക്കള്‍ക്കായി ഈ സേവനം അവതരിപ്പിക്കും എന്ന് ഉറപ്പാണ്.

Post a Comment

أحدث أقدم
Join Our Whats App Group