Join Our Whats App Group

പരീക്ഷ പാസാകാൻ ഭസ്മം കഴിച്ചു; വിദ്യാർത്ഥിയുടെ കാഴ്ച മങ്ങി, സംഭവം കണ്ണൂരിൽ..!

 ജ്യോത്സന്റെ നിര്‍ദേശപ്രകാരം ഐഎഎസ് പാസാകാന്‍ തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചക്ക് മങ്ങലേറ്റെന്ന് പരാതി. കണ്ണൂര്‍ കൊറ്റാളി സ്വദേശിയായ മൊബിന്‍ ചാന്ദ് ആണ് തട്ടിപ്പിനിരയായത്. കണ്ണാടിപ്പറമ്പ് സ്വദേശിയായ ജോത്സ്യനെതിരെ ഇയാള് കണ്ണവം പൊലീസില്‍ പരാതി നല്‍കി. വീടു പണിയുമായി ബന്ധപ്പെട്ട് മുഹൂര്‍ത്തം നോക്കാനാണ് ഇയാള്‍ ജ്യോത്സനെ സമീപിച്ചത്. പിന്നീട് ജ്യോത്സന്‍ ഇവരുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായി.

മൊബിന്‍ വാഹനാപകടത്തില്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തെയും വീട്ടുക്കാരെയും ജോത്സ്യന്‍ ധരിപ്പിച്ചു. അതിന് പരിഹാരമായി ആദിവാസികളുടെ കൈവശമുണ്ടാകുന്ന ഗരുഡന്റെ തലയുള്ള ഗരുഡ രത്നം 10 എണ്ണം വാങ്ങി സൂക്ഷിക്കാന്‍ ജോത്സ്യന്‍ നിര്‍ദേശിച്ചു. മകന് ഐഎഎസ് പാസാകാന്‍ തങ്കഭസ്മം പാലില്‍ കലക്കി കുടിച്ചാല്‍ മതിയെന്നും വിദേശ ലക്ഷമിയന്ത്രം വാങ്ങി വീട്ടില്‍ സൂക്ഷിക്കാനും ഇയാള്‍ ഉപദേശിച്ചു. ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷമിയന്ത്രത്തിന് 50,000 രൂപയും ഇയാള്‍ മൊബിനില്‍ നിന്നും വാങ്ങി. ഇങ്ങനെ പല കാരണങ്ങള്‍ പറഞ്ഞ് മൊബിനില്‍ നിന്ന് 11,75,000 രൂപ വാങ്ങിയതായും പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കി.


Post a Comment

أحدث أقدم
Join Our Whats App Group