നമ്മുടെ ആർ സി ബുക്ക് നഷ്ടപ്പെട്ടാൽ ഇനി ഒട്ടും ഭയക്കേണ്ട നിയമത്തിന്റെ നൂലാമാലകൾ ഭയപ്പെടാതെ തന്നെ ഡ്യൂപ്ലിക്കേറ്റ് ആർസി നമുക്ക് ലഭിക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് ആണ് ഇന്ന് നമ്മൾ അറിയാൻ പോകുന്നത്.
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ നമുക്ക് തന്നെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഫോം 26, എഫ് ഐ ആർ റിപ്പോർട്ട്, അഡ്രസ് പ്രൂഫ് ഇൻഷുറൻസ് പോളിസി അഫിഡവിറ്റ്, ആർ സി ഫോട്ടോ കോപ്പി, ഇത്രയും കാര്യങ്ങൾ ഉണ്ടെങ്കിൽ നമുക്ക് തന്നെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.
ഗൂഗിളിൽ പരിവാഹൻ സൈറ്റിൽ കയറി വെഹിക്കിൾ സർവീസിന് റിലേറ്റഡ് ഓപ്ഷനിൽ നിന്നും നമ്മുടെ സ്റ്റേറ്റ് എന്റർ ചെയ്താൽ നമ്മുടെ വാഹന രജിസ്ട്രേഷൻ നമ്പർ കാണും. മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാത്തവർക്ക് അത് അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനങ്ങളും അതിൽ തന്നെയുണ്ട്.
വാഹനത്തിന്റെ ചേസിസ് നമ്പർ വാഹനത്തിനു സൈഡിൽ അല്ലങ്കിൽ ബോണറ്റിനകത്ത് ഉണ്ടാകും. ഡ്യൂപ്ലിക്കേറ്റ് ആർസി എന്ന ഓപ്ഷനിൽ പ്രസ് ചെയ്തതിനുശേഷം പൂരിപ്പിക്കാനുള്ള ഒരു ഫയൽ തെളിഞ്ഞുവരും അതിൽ നമ്മുടെ ഡീറ്റെയിൽസ് എഴുതുക ആർസി നഷ്ടപ്പെടാനുള്ള കാരണം വ്യക്തമാക്കുക നഷ്ടപ്പെട്ടുപോയ ആണെങ്കിൽ എഫ്ഐആർ നമ്പർ, പോലീസ് സ്റ്റേഷൻ, തീയതി മുതലായ കാര്യങ്ങൾ എന്റർ ചെയ്യുക.
അതിനുശേഷം പ്രൊസീഡ് ചെയ്യുക. പിന്നീട് പെയ്മെന്റ് ചെയ്യാനുള്ള ഓപ്ഷൻ ആണ് വരിക അത് നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ഡീറ്റെയിൽസ് കൊടുക്കുക പെയ്മെന്റ് ശരിയായാൽ അതിന്റെ റസീറ്റ് പ്രിന്റ് എടുത്തു വെക്കുക അതിനുശേഷം കൺഫർമേഷൻ കൊടുക്കുക.
തുടർന്ന് പെയ്മെന്റ് റസീപ്റ്റ് മുകളിൽ പറഞ്ഞ ഡോക്യുമെന്റ്സും കൊണ്ട് ആർ ടി ഓ ഓഫീസിൽ കൊണ്ടുപോയി കൊടുക്കുക. നമ്മുടെ അപ്ലിക്കേഷൻ മൂവ് ആവും. വിശദമായ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയോയിൽ വിവരയ്ക്കുന്നുണ്ട് . ഈ ഒരു അറിവ് ഉപകാരപ്രദമാണെകിൽ ഷെയർ ചെയ്യുക …
Post a Comment