പാനൂർ പാത്തിപ്പാലത്ത് അമ്മയെയും കുഞ്ഞിനേയും പുഴയിൽ വീണ നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. പാത്തിപ്പാലം വളള്യായി റോഡിൽ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരുഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ ഓടിയെത്തി സോനയെ രക്ഷപ്പെടുത്തുകയായിരുന്നു. ഒന്നര വയസ്സുകാരി അൻവിത മരിച്ചു.
ഭർത്താവിൻ്റെ കൂടെ ബൈക്കിൽ രണ്ടു പേരും പുഴക്ക് സമീപത്ത് എത്തുകയായിരുന്നുവെന്നാണ് വിവരം. ബൈക്ക് പുഴയുടെ സമീപത്ത് കണ്ടടുത്തു. ഭർത്താവ് ഷിനുവിനെ പരിസരത്ത് കണ്ടെത്തിയിട്ടില്ല. ഇയാൾക്കായി കതിരൂർ പോലീസ് അന്വേഷണമാരംഭിച്ചു.
ഷിനു പുഴയിലേക്ക് തള്ളി വിട്ടതായി സോന പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം കൂത്തുപറമ്പ് ഗവ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
🔊 Ⓜ️edia Live News🌐
*മീഡിയ ലൈവിന്റെ whatsap ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ* ⬇️⬇️⬇️
https://chat.whatsapp.com/Er4cDDBEnW9IA6LNpc8ehx
*ഫേസ്ബുക്കിലൂടെ വാർത്തകൾ അറിയാൻ*⬇️⬇️⬇️
https://www.facebook.com/111183827320355/posts/406428904462511/
Post a Comment