Join Our Whats App Group

തലശ്ശേരി: നിർത്തിയിട്ട ഓട്ടോറിക്ഷയിൽ ബോംബ് കണ്ടെത്തിയ സംഭവം പോലീസ് അന്വേഷണം ഊർജ്ജിതമാക്കി



തലശ്ശേരി: 
രാത്രിയില്‍ വീടിനടുത്തുള്ള റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ബോംബ് വച്ചതായി പരാതി. എടക്കാട് പൊലീസ് സ്റ്റേഷനടുത്തുള്ള കേട്ട്യത്ത് കെ. റിജേഷിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ മുന്‍ഭാഗത്ത് ഡ്രൈവറുടെ സീറ്റിനടുത്തായി സൂക്ഷിച്ച സ്റ്റൈപ്പിനി ടയറിനകത്താണ് ബോംബ് കണ്ടെത്തിയത് ഉഗ്രസ്‌ഫോടകശേഷിയുള്ള നാടന്‍ ബോംബാണ് കണ്ടെത്തിയത്. പൊലീസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കി. റിജേഷിന്റെ പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. 

Post a Comment

Previous Post Next Post
Join Our Whats App Group